39 റണ്‍സുമായി പുറത്താവാതെ നിന്ന ഗുഡകേഷ് മോട്ടിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇപ്പോല്‍ ഏറ്റുവാങ്ങിയ ശേഷമുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പര 2-1നാണ് ഇന്ത്യ സ്വന്തമാക്കിയത്. ആദ്യ ഏകദിനം അഞ്ച് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. എന്നാല്‍ രണ്ടാം ഏകദിനത്തില്‍ പരീക്ഷണ ടീമുമായിട്ടാണ് ഇന്ത്യയെത്തിയത്. സീനിയര്‍ താരങ്ങളായ വിരാട് കോലി, രോഹിത് ശര്‍മെ എന്നിവരില്ലാതെ ഇറങ്ങിയ ഇന്ത്യ ആറ് വിക്കറ്റിന്റെ തോല്‍വിയേറ്റുവാങ്ങി. വിമര്‍ശനങ്ങള്‍ നിലനില്‍ക്കെ തന്നെ മൂന്നാം ഏകദിനത്തിനും ഇന്ത്യ പരീക്ഷണ ടീമിനെയിറക്കി. കോലിയും രോഹിത്തും പുറത്ത് തന്നെയായിരുന്നു. എന്നാല്‍ 200 റണ്‍സിന്റെ കൂറ്റന്‍ ജയം സ്വന്തമാക്കിയ ഇന്ത്യ പരമ്പരയും നേടി. 

ശുഭ്മാന്‍ ഗില്‍ (85), ഇഷാന്‍ കിഷന്‍ (77), ഹാര്‍ദിക് പാണ്ഡ്യ (70), സഞ്ജു സാംസണ്‍ (51) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ 351 റണ്‍സാണ് ഇന്ത്യ നേടിയത്. മറുപടി ബാറ്റിംഗില്‍ വിന്‍ഡീസ് 151ന് പുറത്തായി. ഷാര്‍ദുല്‍ ഠാക്കൂര്‍ നാലും മുകേഷ് കുമാര്‍ മൂന്നും വിക്കറ്റ് വീഴ്ത്തി. 39 റണ്‍സുമായി പുറത്താവാതെ നിന്ന ഗുഡകേഷ് മോട്ടിയാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. ഇപ്പോല്‍ ഏറ്റുവാങ്ങിയ ശേഷമുള്ള ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്. 

Scroll to load tweet…

ഫോട്ടോയ്ക്ക് നിന്നുകൊടുക്കുമ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ, ട്രോഫി സഞ്ജുവിനോട് വാങ്ങാന്‍ പറയുന്നുണ്ട്. പകരം പുതുമുഖ താരം മുകേഷ് കുമാറിനെ ചൂണ്ടികാണിക്കുകയായിരുന്നു. കപ്പ് നേടുമ്പോഴെല്ലാം അത് ഉയര്‍ത്തി കാണിക്കാന്‍ പുതുമുഖ താരങ്ങളെയാണ് ക്ഷണിക്കാറ്. മുകേഷ് വിന്‍ഡീസ് ടൂറിലാണ് ഇന്ത്യന്‍ ടീമില്‍ അരങ്ങേറിയത്. ഇതുകൊണ്ടാണ് മുകേഷാണ് അതിന് അര്‍ഹന്‍ എന്ന് സഞ്ജു പറഞ്ഞത്. മൂന്നാം ഏകദിനത്തില്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുകേഷ് ആദ്യ മത്സരത്തില്‍ ഒരു വിക്കറ്റും നേടിയിരുന്നു.

കൂറ്റന്‍ വിജയങ്ങളില്‍ ഇന്ത്യക്ക് അന്യമല്ല! ട്രിനിഡാഡിലെ 200 റണ്‍ വിജയം ഇടംപിടിച്ചത് റെക്കോര്‍ഡ് പട്ടികയില്‍

റണ്‍സ് അടിസ്ഥാനത്തില്‍ വിന്‍ഡീസിനെതിരെ ഇന്ത്യ നേടുന്ന ഏറ്റവും വലിയ രണ്ടാമത്തെ വിജയം കൂടിയാണിത്. 2018ല്‍ മുംബൈയില്‍ നേടിയ 224 റണ്‍സിന്റെ വിജയമമാണ് ഒന്നാമത്. രണ്ടാമത്തേത് കഴിഞ്ഞ ദിവസം ട്രിനിഡാഡിലേതും. 2007ല്‍ വഡോദരയില്‍ 160 റണ്‍സിന് ജയിച്ചതും പട്ടികയിലുണ്ട്. 2011ല്‍ ഇന്‍ഡോറില്‍ 153 റണ്‍സിന് ജയിച്ചതാണ് നാലാമത്. ഏതെങ്കിലും ഒരു ടീമിനെതിരെ തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ തവണ ഏകദിന പരമ്പര സ്വന്തമാക്കുന്ന ടീമുകൂടിയായി ഇന്ത്യ.