ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് എട്ടാം സ്ഥാനത്ത് തുടരുമ്പോള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ 31-ാം സ്ഥാനത്താണ്.
ദുബായ്: ഐസിസി ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യയുടെ അഭിഷേക് ശര്‍മ. 925 റേറ്റിംഗ് പോയന്‍റുമായാണ് അഭിഷേക് ഒന്നാം സ്ഥാനം നിലനിര്‍ത്തിയത്. ഇംഗ്ലണ്ട് താരം ഫിള്‍ സാള്‍ട്ട് രണ്ടാം സ്ഥാനത്തുള്ളപ്പോള്‍ ഇന്ത്യയുടെ തിലക് വര്‍മയാണ് മൂന്നാമത്. ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവ് എട്ടാം സ്ഥാനത്ത് തുടരുമ്പോള്‍ രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍ 31-ാം സ്ഥാനത്താണ്.
അതേസമയം, ഓസ്ട്രേലിയക്കെതിരെ കാര്യമായി അവസരം ലഭിക്കാതിരുന്ന മലയാളി താരം സഞ്ജു സാംസണ്ർ 11 സ്ഥാനങ്ങള്‍ നഷ്ടമാക്കി 38-ാം സ്ഥാനത്തേക്ക് വീണപ്പോള്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ പാക് താരം സയ്യിം അയൂബ് 10 സ്ഥാനം മെച്ചപ്പെടുത്തി 39-ാമതും ബാബര്‍ അസം ഒമ്പത് സ്ഥാനം ഉയര്‍ന്ന് മുപ്പതമാതും ബംഗ്ലാദേശിന്‍റെ തന്‍ഹിദ് ഹസന്‍ 20 സ്ഥാനം ഉയര്‍ന്ന് പതിനേഴാമതുമെത്തി.
ബൗളിംഗ് റാങ്കിംഗില്‍ ഇന്ത്യയുടെ വരുണ്‍ ചക്രവര്‍ത്തി ഒന്നാം സ്ഥാനം നിലനിര്‍ത്തിയപ്പോള്‍ ഓസ്ട്രേലിയക്കെതിരായ ട20യില്‍ ഒരു മത്സരം മാത്രം കളിച്ച കുല്‍ദീപ് യാദവ് അഞ്ച് സ്ഥാം താഴേക്കിറങ്ങി പതിനഞ്ചാം സ്ഥാനത്തേക്ക് വീണു. അക്സര്‍ പട്ടേല്‍ മൂന്ന് സ്ഥാനം നഷ്ടമായി പതിനേഴാമതാണ്. ടി20 ക്രിക്കറ്റില്‍ 100 വിക്കറ്റ് തികയ്ക്കുന്ന ആദ്യ ഇന്ത്യൻ താരമായ അര്‍ഷ്ദീപ് സിംഗ് 20ാം സ്ഥാനം നിലനിര്‍ത്തി. ജസ്പ്രീത് ബുമ്ര ഒരു സ്ഥാനം ഉയര്‍ന്ന് 29-ാമതാണ്.
ഇന്ത്യ-ഓസ്ട്രേലിയ ടി20 പരമ്പരക്ക് ശേഷമായിരിക്കും ഇനി അടുത്ത റാങ്കിംഗ് പുറത്തുവരിക. ന്യൂസിലന്‍ഡ്-വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയും റാങ്കിംഗില്‍ പ്രതിഫലിക്കും. ഓസ്ട്രേലിയക്കെതിരെ അവസാന രണ്ട് ടി20 മത്സരങ്ങളിലും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടുമോ എന്ന കാര്യം സശയത്തിലാണ്. ഈ സാഹചര്യത്തില്‍ അടുത്ത ആഴ്ച വരുന്ന റാങ്കിംഗിലും സഞ്ജു താഴേക്കിറങ്ങുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്.


