ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. നാലു പന്തില്‍ ഒരു റണ്ണെടുത്ത സഞ്ജു സാംസണെ നചികേത് ഭൂതെയുടെ പന്തില്‍ ധ്രുവ് ഷോറെ ക്യാച്ചെടുത്ത് പുറത്താക്കി.
ലക്നൗ: മുഷ്താഖ് അലി ട്രോഫിയില്‍ വിദര്‍ഭക്കെതിരെ ആദ്യം ബാറ്റ് ചെയ്യുന്ന കേരളത്തിന് ഭേദപ്പെട്ട തുടക്കം. വിദര്‍ഭക്കെതിരെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളം പവര്‍ പ്ലേ പിന്നിടുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 54 റണ്‍സെന്ന നിലയിലാണ്. ഒരു റണ്ണെടുത്ത ക്യാപ്റ്റൻ സഞ്ജു സാംസണിന്‍റെയും മൂന്ന് റണ്‍സെടുത്ത അഹമ്മദ് ഇമ്രാന്‍റെയും വിക്കറ്റുകളാണ് കേരളത്തിന് നഷ്ടമായത്. 22 പന്തില്‍ 38 റണ്‍സുമായി രോഹന്‍ കുന്നുമ്മലും 8 പന്തില്‍ 13 റണ്‍സുമായി വിഷ്ണു വിനോദും ക്രീസില്‍. വിദര്‍ഭക്കായി നചികേത് ഭൂതെ രണ്ടോവറില്‍ എട്ട് റണ്‍സിന് രണ്ട് വിക്കറ്റെടുത്തു.
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് രണ്ടാം ഓവറില്‍ തന്നെ തിരിച്ചടിയേറ്റു. നാലു പന്തില്‍ ഒരു റണ്ണെടുത്ത സഞ്ജു സാംസണെ നചികേത് ഭൂതെയുടെ പന്തില്‍ ധ്രുവ് ഷോറെ ക്യാച്ചെടുത്ത് പുറത്താക്കി. രണ്ടോവര്‍ പിന്നിടുമ്പോൾ 13 റണ്‍സ് മാത്രമായിരുന്നു കേരളത്തിന് സ്കോര്‍ ചെയ്യാനായാത്.എന്നാല്‍ ദര്‍ശന്‍ നാല്‍ക്കണ്ഡെ എറിഞ്ഞ മൂന്നാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്സും പറത്തിയ രോഹന്‍ കുന്നുമ്മല്‍ കേരളത്തെ ടോപ് ഗിയറിലാക്കി.
എന്നാല്‍ തന്‍റെ രണ്ടാം ഓവറിലും നചിക് ഭൂതെ കേരളത്തെ ഞെട്ടിച്ചു. ഏഴ് പന്തില്‍ മൂന്ന് റണ്‍സെടുത്ത അഹമ്മദ് ഇമ്രാനെ പുറത്താക്കിയ ഭൂതെ കേരളത്തിന് രണ്ടാം പ്രരഹമേല്‍പ്പിച്ചു. പിന്നീട് ഇറങ്ങിയ വിഷ്ണു വിനോദ് രോഹനുമൊത്ത് കേരളത്തെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 50 കടത്തി.
കേരള പ്ലേയിംഗ് ഇലവന്‍: സഞ്ജു സാംസൺ(ക്യാപ്റ്റൻ),രോഹൻ കുന്നുമ്മൽ,അഹമ്മദ് ഇമ്രാൻ,വിഷ്ണു വിനോദ്,അബ്ദുൾ ബാസിത്ത്,സാലി സാംസൺ,അങ്കിത് ശർമ്മ, ഷറഫുദ്ദീൻ,സൽമാൻ നിസാർ, എം ഡി നിധീഷ്, വിഘ്നേഷ് പുത്തൂർ.

