ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 18.1 ഓവറില്‍ 103 റൺസിന് ഓള്‍ഔട്ടായി. 30 റൺസെടുത്ത ഓപ്പണര്‍ കുശാല്‍ പെരേര ആണ് ടോപ്‌സ്‌കോറര്‍.

കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ദക്ഷിണാഫ്രിക്ക. രണ്ടാമത്തെ മത്സരത്തില്‍ ഒന്‍പത് വിക്കറ്റ് ജയം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. വിജയലക്ഷ്യമായ 104 റൺസ് 35 പന്ത് ബാക്കിനിൽക്കേ മറികടന്നു. ഓപ്പണര്‍ ക്വിന്‍റണ്‍ ഡികോക്ക് 48 പന്തില്‍ 58 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. നേരത്തെ ആദ്യ ടി20 ദക്ഷിണാഫ്രിക്ക 28 റണ്‍സിന് വിജയിച്ചിരുന്നു. 

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക 18.1 ഓവറില്‍ 103 റൺസിന് ഓള്‍ഔട്ടായി. 30 റൺസെടുത്ത ഓപ്പണര്‍ കുശാല്‍ പെരേര ആണ് ടോപ്‌സ്‌കോറര്‍. ദിനേശ് ചാന്ദിമല്‍ അഞ്ച് റൺസിന് പുറത്തായി. നായകന്‍ ശനക 10 റണ്‍സേ നേടിയുള്ളൂ. നാല് താരങ്ങള്‍ക്ക് മാത്രമാണ് രണ്ടക്കം കാണാനായത്. ദക്ഷിണാഫ്രിക്കയ്‌ക്കായി എയ്ഡന്‍ മര്‍ക്രാമും തബ്രെയിസ് ഷംസിയും മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി. 

മറുപടി ബാറ്റിംഗില്‍ അനായാസമായിരുന്നു ദക്ഷിണാഫ്രിക്കയുടെ കുതിപ്പ്. ഓപ്പണര്‍ റീസ ഹെന്‍‌ഡ്രിക്‌സിന്‍റെ വിക്കറ്റ് മാത്രമാണ് സന്ദര്‍ശകര്‍ക്ക് നഷ്‌ടമായത്. 18 റണ്‍സെടുത്ത റീസയെ ഹസരംഗ പുറത്താക്കി. അതേസമയം 58 റണ്‍സുമായി ഡികോക്കും 21 റണ്‍സെടുത്ത് മര്‍ക്രാമും പുറത്താകാതെ നിന്നു. തബ്രെയിസ് ഷംസിയാണ് കളിയിലെ താരം. പരമ്പരയിലെ അവസാന ടി20 നാളെ കൊളംബോയില്‍ നടക്കും.

ഒരാളുടെ അസാന്നിധ്യമുണ്ട്, എങ്കിലും ടി20 ലോകകപ്പ് ഉയര്‍ത്താന്‍ കരുത്തര്‍; ഇന്ത്യന്‍ ടീമിനെ കുറിച്ച് മുന്‍താരം

ഐപിഎല്‍ ആവേശം മുറുകുന്നു; മുംബൈ ഉപദേഷ്‌ടാവ് സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ യുഎഇയില്‍

'ധോണി ഉപദേഷ്‌ടാവായത് പ്രത്യേക സാഹചര്യത്തില്‍'; വിമര്‍ശനങ്ങള്‍ക്കിടെ സ്വാഗതം ചെയ്‌ത് കപില്‍ ദേവ്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona