Asianet News MalayalamAsianet News Malayalam

തകര്‍ച്ചക്കൊടുവിൽ എഡ്വേര്‍ഡ്സിന്‍റെ വെടിക്കെട്ട്; ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്സിന് മികച്ച സ്കോര്‍

വാലറ്റത്ത് റിയോലോഫ് വാന്‍ഡെര്‍ മെര്‍വും(19 പന്തില്‍ 29), ആര്യന്‍ ദത്തും (9 പന്തില്‍ 23) മികച്ച പിന്തുണ നല്‍കിയതോടെ നെതര്‍ലന്‍ഡ്സിനെ ചെറിയ സ്കോറിലൊതുക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ തന്ത്രം പാളി.

South Africa vs Netherlands World Cup Cricket match Live Updates gkc
Author
First Published Oct 17, 2023, 7:38 PM IST

ധരംശാല: ലോകകപ്പില്‍ നായകന്‍ സ്കോട് എഡ്വേര്‍ഡ്സിന്‍റെ വെടിക്കെട്ട് അര്‍ധസെഞ്ചുറിയുടെ കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ നെതര്‍ലന്‍ഡ്സിന് മികച്ച സ്കോര്‍. മഴമൂലം 43 ഓവര്‍ വീതമാക്കി കുറച്ച മത്സരത്തില്‍ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ നെതര്‍ലന്‍ഡ്സ് 43 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സടിച്ചു. 68 പന്തില്‍ 78 റണ്‍സടിച്ച് പുറത്താകാതെ നിന്ന എഡ്വേര്‍ഡ്സാണ് നെതര്‍ലന്‍ഡ്സിന്‍റെ ടോപ് സ്കോറര്‍. 82-5ലേക്കും 142-7ലേക്കും തകര്‍ന്നടിഞ്ഞ ശേഷമാണ് ഏഴാമനായി ക്രീസിലിറങ്ങിയ എഡ്വേര്‍ഡ്സിന്‍റെ ബാറ്റിംഗ് കരുത്തില്‍ നെതര്‍ലന്‍ഡ്സ് മികച്ച സ്കോറിലെത്തിയത്.

വാലറ്റത്ത് റിയോലോഫ് വാന്‍ഡെര്‍ മെര്‍വും(19 പന്തില്‍ 29), ആര്യന്‍ ദത്തും (9 പന്തില്‍ 23) മികച്ച പിന്തുണ നല്‍കിയതോടെ നെതര്‍ലന്‍ഡ്സിനെ ചെറിയ സ്കോറിലൊതുക്കാമെന്ന ദക്ഷിണാഫ്രിക്കന്‍ തന്ത്രം പാളി. ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ നെതര്‍ലന്‍ഡ്സിനെ ബാറ്റിംഗിലും പിഴച്ചു. സ്കോര്‍ 22ല്‍ നില്‍ക്കെ ഓപ്പണര്‍ വിക്രംജിത് സിങിനെ(2) റബാഡ വീഴ്ത്തി. തൊട്ടു പിന്നാലെ 18 റണ്‍സെടുത്ത മാക്സ് ഓഡോഡിനെ മാര്‍ക്കോ ജാന്‍സനും വീഴ്ത്തിയതോടെ നെതര്‍ലന്‍ഡ്സിന്‍റെ തുടക്കം പാളി.

നിരാശപ്പെടുത്തി സഞ്ജു, വെടിക്കെട്ട് സെഞ്ചുറിയുമായി വിഷ്ണു വിനോദ്;സർവീസസിനെതിരെ കേരളത്തിന് മികച്ച സ്കോർ

കോളിന്‍ അക്കര്‍മാനും(13) , ബാസ് ഡി ലീഡും(2) സ്കോര്‍ 50 കടക്കും മുമ്പെ മടങ്ങി.സൗബ്രാന്‍ഡും(19) തേജാ നിദമാനരുരുവും(20) പൊരുതി നോക്കിയെങ്കിലും എങ്കിഡിയും ജാന്‍സനും ചേര്‍ന്ന് വീഴ്ത്തി. 34-ാം ഓവറില്‍ 140-7ലേക്ക് കൂപ്പുകുത്തിയ നെതര്‍ലന്‍ഡ്സിനെ വാന്‍ഡെര്‍ മെര്‍വിനെ കൂട്ടുപിടിച്ച് എഡ്വേര്‍ഡ് അവിശ്വസനീയമായി കരകയറ്റി. വാന്‍ഡെര്‍മെര്‍വ് മടങ്ങിയശേഷം ക്രീസിലെത്തിയ ആര്യന്‍ ദത്ത് മൂന്ന് സിക്സ് അടക്കം ഒമ്പത് പന്തില്‍ 23 റണ്‍സടിച്ചതോടെ നെതര്‍ലന്‍ഡ്സ് മികച്ച സ്കോറിലെത്തി. എഡ്വേര്‍ഡ് 69 പന്തില്‍ 78 റണ്‍സുമായി പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കക്ക് വേണ്ടി റബാഡയും ജാന്‍സനും എങ്കിഡ‍ിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios