Asianet News MalayalamAsianet News Malayalam

ടി20 ലോകകപ്പ്: 'പാകിസ്ഥാന് പലിശസഹിതം കൊടുത്തോളാം'; നിരാശയിലും പതറാതെ ഇന്ത്യന്‍ ആരാധകര്‍

ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയോടു ജയിക്കാനാകാത്തതിന്റെ വിഷമമെല്ലാം ദുബായിലെ ഒറ്റ പോരാട്ടത്തിലൂടെ പാക്കിസ്ഥാൻ തീര്‍ത്തുകളഞ്ഞപ്പോള്‍ നിരാശരായത് അമലിനെപോലെ കാലേകൂട്ടി സ്റ്റേഡിയത്തിലേക്കെത്തിയ നൂറുകണക്കിന് ആരാധകരാണ്

T20 World Cup 2021 IND vs PAK Indian fans heartbreaking reactions after 10 wicket loss vs Pakistan
Author
Dubai - United Arab Emirates, First Published Oct 25, 2021, 11:18 AM IST

ദുബായ്: ലോകകപ്പില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തിയ ശീലം മാത്രമുള്ള ഇന്ത്യ ദുബായിലും ചരിത്രം ആവര്‍ത്തിക്കുമെന്ന പ്രതീക്ഷയില്‍ സ്റ്റേഡിയത്തിലേക്കൊഴുകിയ ആരാധകര്‍ കനത്ത നിരാശയിലായി. ടി20 ലോകകപ്പില്‍(T20 World Cup 2021) ഇന്ത്യക്കെതിരെ(Team India) പാകിസ്ഥാന്‍(Pakistan) ചരിത്രം തിരുത്തുന്നത് കണ്ടതിന്‍റെ വേദനയില്‍ മൈതാനം വിട്ടെങ്കിലും വരും മത്സരങ്ങളില്‍ ഇന്ത്യ തിളങ്ങുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് പ്രേമികള്‍. 

T20 World Cup 2021 IND vs PAK Indian fans heartbreaking reactions after 10 wicket loss vs Pakistan

ലോകകപ്പ് മത്സരങ്ങളില്‍ ഇന്ത്യയോട് ജയിക്കാനാകാത്തതിന്റെ വിഷമമെല്ലാം ദുബായിലെ ഒറ്റ പോരാട്ടത്തിലൂടെ പാക്കിസ്ഥാൻ തീര്‍ത്തുകളഞ്ഞപ്പോള്‍ നിരാശരായത് അമലിനെപോലെ കാലേകൂട്ടി സ്റ്റേഡിയത്തിലേക്കെത്തിയ നൂറുകണക്കിന് ആരാധകരാണ്. ടി20 ലോകകപ്പുയര്‍ത്താനുള്ള യാത്രയില്‍ വീണ്ടും കണ്ടുമുട്ടും, അന്ന് ഇന്ത്യ പാകിസ്ഥാന് പലിശസഹിതം കൊടുത്തോളുമെന്ന് ആശ്വസിച്ചാണ് പലരും താമസയിടങ്ങളിലേക്ക് മടങ്ങിയത്.

T20 World Cup 2021 IND vs PAK Indian fans heartbreaking reactions after 10 wicket loss vs Pakistan

കോലിപ്പട ബാറ്റിംഗ് വെടിക്കെട്ട് തീര്‍ക്കുമ്പോള്‍ ഗ്യാലറിയില്‍ നിറഞ്ഞാടാന്‍ ചമഞ്ഞെത്തിയെങ്കിലും ചമ്മി തിരിച്ചുപോകേണ്ടി വന്നതിലെ വിഷമം വിഗ്നേഷ് എന്ന ആരാധകന്‍ മറച്ചുവച്ചില്ല. ജയപരാജയങ്ങള്‍ കളിയുടെ ഭാഗമാണെന്ന് പറഞ്ഞ് യുവാക്കളായ സഹആരാധകരെ ആശ്വസിപ്പിക്കുന്ന സുലൈമാന്‍ ചാഛയും കാമറയില്‍ പതിഞ്ഞു. 

ഇന്ത്യക്ക് തോല്‍വിയോടെ തുടക്കം 

ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.

T20 World Cup 2021 IND vs PAK Indian fans heartbreaking reactions after 10 wicket loss vs Pakistan

പ്രതിസന്ധി ഘട്ടത്തിൽ ഒരിക്കൽക്കൂടി തന്റെ മാറ്ററിയിച്ച നായകന്‍ വിരാട് കോലിയും(49 പന്തിൽ 57), റണ്ണുയര്‍ത്താനുള്ള ശ്രമത്തില്‍ പുറത്തായ റിഷഭ് പന്തും(30 പന്തിൽ 39) മാത്രമാണ് ഇന്ത്യന്‍ നിരയില്‍ മികച്ചുനിന്നത്. മറുപടി ബാറ്റിംഗില്‍ ഇന്ത്യൻ ബൗളർമാർക്ക് പഴുതുകൾ നൽകാതെ പാക് ക്യാപ്റ്റൻ ബാബർ അസമും വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‍വാനും തകര്‍ത്തടിച്ചു. കളി പാകിസ്ഥാന്‍ ജയിക്കുമ്പോള്‍ റിസ്‍വാൻ 79 റണ്‍സും ബാബർ 68 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യ-പാക് പോരാട്ടം; കൂടുതല്‍ വാര്‍ത്തകള്‍

ടി20 ലോകകപ്പ്: കോലിപ്പോരാട്ടം പാഴായി; ബാബര്‍-റിസ്‌വാന്‍ അതിശയ കൂട്ടുകെട്ടില്‍ പാകിസ്ഥാന് 10 വിക്കറ്റ് ജയം

ടി20 ലോകകപ്പ്: ടോസ് മുതല്‍ പിഴച്ചു, നിലമറിയാതെ ബൗളര്‍മാരും; ഇന്ത്യയെ തോല്‍പിച്ച അഞ്ച് കാരണങ്ങള്‍

ടി20 ലോകകപ്പ്: 'രോഹിത്തിനെ ഒഴിവാക്കിക്കൂടേ'; ചോദ്യവുമായി പാക് മാധ്യമപ്രവര്‍ത്തകന്‍, വായടപ്പിച്ച് കോലി- വീഡിയോ

ടി20 ലോകകപ്പ്: കൂനിന്‍മേല്‍ കുരുപോലെ വീണ്ടും പരിക്ക്; ഹർദിക് പാണ്ഡ്യയെ സ്‌കാനിംഗിന് വിധേയനാക്കി

ടി20 ലോകകപ്പ്: 10 വിക്കറ്റ് ജയവുമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം റെക്കോര്‍ഡ് ബുക്കില്‍

Follow Us:
Download App:
  • android
  • ios