ഈ സീസണില്‍ അഹമ്മദാബാദില്‍ നടന്ന ഏഴ് മത്സരങ്ങളിലെ 14 ഇന്നിംഗ്സുകളില്‍ ഒമ്പത് ഇന്നിംഗ്സിലും ടീമുകള്‍ 200 റണ്‍സ് പിന്നിട്ടതിനാല്‍ ബാറ്റിംഗിനെ തുണക്കുന്ന പിച്ചായിരിക്കും അഹമ്മദാബാദിലേതെന്ന് ഉറപ്പിക്കാം.
അഹമ്മദാബാദ്: ഐപിഎല്ലില്‍ ഇന്ന് നടക്കുന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യൻസ് പോരാട്ടത്തില്‍ ടോസ് നിര്‍ണായകമാകുമെന്ന് റിപ്പോര്‍ട്ട്. ടോസ് നേടുന്ന ടീം ആദ്യം ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത. ഐപിഎല്ലില്‍ ഇതുവരെ 33 മത്സരങ്ങളിലാണ് ഇരു ടീമും നേര്‍ക്കുവേര്‍ പോരിനിറങ്ങിയത്. ഇതില്‍ 17 വിജയങ്ങളുമായി മുംബൈ നേരിയ മുന്‍തൂക്കം നിലമിര്‍ത്തുമ്പോള്‍ 15 ജയവുമായി പഞ്ചാബ് തൊട്ടുപിന്നിലുണ്ട്. ഒരു മത്സരം ടൈ ആയി. ഈ സീസണില്‍ ഇരു ടീമും നേര്‍ക്കുനേര്‍വന്നപ്പോള്‍ ഓരോ ജയങ്ങള്‍ വീതം പങ്കിട്ടു.
ഐപിഎല്‍ ചരിത്രത്തില്‍ രണ്ടാം ഫൈനലാണ് പഞ്ചാബ് ഇന്ന് ലക്ഷ്യമിടുന്നതെങ്കില്‍ ഏഴാം ഫൈനലിലേക്ക് ഒരു ചുവടു കൂടി അടുക്കുകയാണ് മുംബൈയുടെ ലക്ഷ്യം. 2014ലാണ് പഞ്ചാബ് അവസാനം ഐപിഎല്‍ ഫൈനല്‍ കളിച്ചത്.അന്ന കൊല്‍ക്കത്തയോട് തോറ്റു. ഈ സീസണില്‍ അഹമ്മദാബാദില്‍ നടന്ന ഏഴ് മത്സരങ്ങളിലെ 14 ഇന്നിംഗ്സുകളില്‍ ഒമ്പത് ഇന്നിംഗ്സിലും ടീമുകള്‍ 200 റണ്‍സ് പിന്നിട്ടതിനാല്‍ ബാറ്റിംഗിനെ തുണക്കുന്ന പിച്ചായിരിക്കും അഹമ്മദാബാദിലേതെന്ന് ഉറപ്പിക്കാം.
എന്നാല്‍ സീസണില്‍ നടന്ന ഏഴ് കളികളില്‍ ആറ് മത്സരങ്ങിലും ജയിച്ചത് ആദ്യം ബാറ്റ് ചെയ്ത ടീമായിരുന്നുവെന്നത് മത്സരത്തിലെ ടോസ് നിര്‍ണായകമാക്കുന്നു. ടോസ് നേടുന്ന ടീം കൂടുതല്‍ ഒന്നും ആലോചിക്കാതെ ബാറ്റിംഗ് തെരഞ്ഞെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അഹമ്മദാബാദില്‍ ഈ സീസണില്‍ ഒരേയൊരു മത്സരത്തില്‍ മാത്രമാണ് സ്കോര്‍ പിന്തുടര്‍ന്ന് ജയിച്ചത്. ഗുജറാത്തിനെതിരെ ലക്നൗ സൂപ്പര്‍ ജയന്‍റ്സ് സൂപ്പര്‍ ജയന്‍റ്സാണ് 181 റണ്‍സ് വിജയലക്ഷ്യം മൂന്ന് പന്ത് ബാക്കിയിരിക്കെ അടിച്ചെടുത്തത്. അത് പക്ഷെ ഡേ മത്സരത്തിലായിരുന്നുവെന്ന് മാത്രം.
അഹമ്മദാബാദില്‍ ഈ സീസണില്‍ ഏറ്റവും ഉയര്‍ന്ന സ്കോര്‍ കുറിച്ച ടീം പഞ്ചാബ് കിംഗ്സാണ്. ഗുജറാത്തിനെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 243 റണ്‍സാണ് പഞ്ചാബ് മാര്‍ച്ചില്‍ നടന്ന മത്സരത്തില്‍ അടിച്ചെടുത്തത്.ഈ സീസണില്‍ ആദ്യം ബാറ്റ് ചെയ്ത ടീമുകള്‍ നേടിയത് 243, 196, 217, 203, 224, 235 എന്നിങ്ങനെയായിരുന്നു. രണ്ടാമത് ബാറ്റ് ചെയ്ത ടീമുകളാകട്ടെ 232, 160, 159, 204, 186, 202,147 എന്നിങ്ങനെയാണ് സ്കോര്‍ ചെയ്തത്.
Powered By



