പിന്നീട് അഖില്‍ സ്കറിയയും(22), ശ്രേയസ് ഗോപാലും(41) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇരുവരും കേരളത്തെ 191 റണ്‍സിലെത്തിച്ചു.

ആളൂര്‍: വിജയ് ഹസാരെ ട്രോഫിയില്‍ ത്രിപുരക്കെതിരെ കേരളത്തിന് ഭേദപ്പെട്ട സ്കോര്‍. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയപ്പോള്‍ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കേരളം 47.1 ഓവറില്‍ 231 റണ്‍സിന് ഓള്‍ ഔട്ടായി. 58 റണ്‍സടിച്ച ഓപ്പണര്‍ മുഹമ്മദ് അസ്ഹറുദ്ദീനാണ് കേരളത്തിന്‍റെ ടോപ് സ്കോറര്‍. രോഹന്‍ കുന്നുമ്മല്‍ 44 റണ്‍സടിച്ചു.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ കേരളത്തിന് ഓപ്പണര്‍മാരായ മുഹമ്മദ് അസ്‌ഹറുദ്ദീനും രോഹന്‍ കുന്നുമ്മലും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 20 ഓവറില്‍ 95 റണ്‍സടിച്ചു. 44 റണ്‍സെടുത്ത രോഹന്‍ പുറത്തായതിന് പിന്നാലെ സ്കോര്‍ 122ല്‍ നില്‍ക്കെ അസ്ഹറുദ്ദീനും(58), ക്യാപ്റ്റന്‍ സഞ്ജു സാംസണും(1), സച്ചിന്‍ ബേബിയും(14), വിഷ്ണു വിനോദും(2) മടങ്ങിയതോടെ 122-1ല്‍ നിന്ന് കേരളം 131-5ലേക്ക് കൂപ്പുകുത്തി.

ഇന്ത്യന്‍ കോച്ചാവാനുള്ള ക്ഷണം നിരസിച്ച് ആശിഷ് നെഹ്റ; തുടരാനില്ലെന്ന് വ്യക്തമാക്കി രാഹുല്‍ ദ്രാവിഡ്

പിന്നീട് അഖില്‍ സ്കറിയയും(22), ശ്രേയസ് ഗോപാലും(41) ചേര്‍ന്ന ആറാം വിക്കറ്റ് കൂട്ടുകെട്ടാണ് കേരളത്തെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്.അര്‍ധസെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തിയ ഇരുവരും കേരളത്തെ 191 റണ്‍സിലെത്തിച്ചു. അരുവരും പുറത്തായശേഷം ബേസില്‍ തമ്പിയും(23) അബ്ദുള്‍ ബാസിതും(11) ചേര്‍ന്ന് നടത്തിയ പോരാട്ടം കേരളത്തെ 231ല്‍ എത്തിച്ചു. ത്രിപുരക്കായി ബിബി ദേബ്‌നാഥും എ കെ സര്‍ക്കാരും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി.

വിജയ് ഹസാരെ ട്രോഫി ഗ്രൂപ്പ് എയില്‍ മൂന്ന് കളികളില്‍ രണ്ട് ജയവുമായി മൂന്നാം സ്ഥാനത്താണ് കേരളം. മൂന്ന് കളികളില്‍ മൂന്നും ജയിച്ച മുംബൈ ആണ് ഒന്നാമത്. രണ്ട് ജയവുമായി മികച്ച നെറ്റ് റണ്‍ റേറ്റുള്ള ത്രിപുര രണ്ടാ സ്ഥാനത്താണ്. കഴിഞ്ഞ മത്സരത്തില്‍ ത്രിപുര ചേതേശ്വര്‍ പൂജാര അടങ്ങിയ സൗരാഷ്ട്രയെ അട്ടിമറിച്ചിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക