Asianet News MalayalamAsianet News Malayalam

ആദ്യം കൈവിട്ടു, പിന്നെ എറിഞ്ഞു വീഴ്ത്തി; കാണാം ഗ്രീനിനെ പുറത്താക്കിയ കോലിയുടെ ബുള്ളറ്റ് ത്രോ-വീഡിയോ

ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു പന്ത് മാത്രം നേരിട്ട ഗ്രീന്‍ ഒരു റണ്‍ മാത്രമെ എടുത്തുള്ളു. അക്സര്‍ പട്ടേല്‍ എറിഞ്ഞ പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ നേരിട്ട രണ്ടാം പന്ത് തന്നെ ലോംഗ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച് ബൗണ്ടറി നേടിയാണ് ഗ്രീന്‍ തുടങ്ങിയത്. ഗ്രീനിന്‍റെ ക്യാച്ചെടുക്കാനായി ലോംഗ് ഓണില്‍ വിരാട് കോലിയെ രോഹിത് ശര്‍മ ഒരുക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ ലോംഗ് ഓഫിലേക്കായിരുന്നു ഗ്രീന്‍ പന്തടിച്ചത്.

Virat Kohli's brilliant throw to dismiss Cameron Green-Watch
Author
First Published Sep 24, 2022, 10:04 AM IST

നാഗ്പൂര്‍: ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ജീവന്‍മരണപ്പോരാട്ടമായിരുന്നു. മഴമൂലം മത്സരം എട്ടോവറാക്കി ചുരുക്കിയപ്പോള്‍ ടോസ് നിര്‍ണായകമാകുമെന്ന് ഉറപ്പായിരുന്നു. ഇത്തവണ ടോസിലെ ഭാഗ്യം രോഹിത്തിനൊപ്പം നിന്നപ്പോള്‍ തന്നെ ആരാധകര്‍ക്ക് പകുതി ആശ്വാസമായി.

എങ്കിലും കഴിഞ്ഞ മത്സരത്തില്‍ ആദ്യം മുതല്‍ തകര്‍ത്തടിച്ച ഓസീസ് ഓപ്പണര്‍ കാമറൂണ്‍ ഗ്രീനിനെ എങ്ങനെ മെരുക്കുമെന്നായിരുന്നു ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ തലവേദനകളിലൊന്ന്. കഴിഞ്ഞ മത്സരത്തില്‍ ഉമേഷ് യാദവിനെതിരെ തുടര്‍ച്ചയായി നാലു ബൗണ്ടറി അടിച്ചായിരുന്നു ഗ്രീന്‍ വെടിക്കെട്ടിന് തിരികൊളുത്തിയത്. എട്ടോവര്‍ മത്സരമായതിനാല്‍ ഇത്തവണയും ഗ്രീന്‍ തുടക്കം മുതലെ വെടിക്കെട്ട് ബാറ്റിംഗ് പുറത്തെടുക്കുമെന്ന് ഉറപ്പായിരുന്നു.

രണ്ട് പന്തില്‍ 10, സ്റ്റൈലായി ഫിനിഷ് ചെയ്‌ത് ഡികെ; വൈറലായി രോഹിത് ശര്‍മ്മയുടെ പ്രതികരണം- വീഡിയോ

ഹാര്‍ദ്ദിക് പാണ്ഡ്യ എറിഞ്ഞ ആദ്യ ഓവറില്‍ ഒരു പന്ത് മാത്രം നേരിട്ട ഗ്രീന്‍ ഒരു റണ്‍ മാത്രമെ എടുത്തുള്ളു. അക്സര്‍ പട്ടേല്‍ എറിഞ്ഞ പവര്‍ പ്ലേയിലെ രണ്ടാം ഓവറില്‍ നേരിട്ട രണ്ടാം പന്ത് തന്നെ ലോംഗ് ഓഫിലേക്ക് ഉയര്‍ത്തി അടിച്ച് ബൗണ്ടറി നേടിയാണ് ഗ്രീന്‍ തുടങ്ങിയത്. ഗ്രീനിന്‍റെ ക്യാച്ചെടുക്കാനായി ലോംഗ് ഓണില്‍ വിരാട് കോലിയെ രോഹിത് ശര്‍മ ഒരുക്കി നിര്‍ത്തിയിരുന്നു. എന്നാല്‍ ലോംഗ് ഓഫിലേക്കായിരുന്നു ഗ്രീന്‍ പന്തടിച്ചത്.

ലോംഗ് ഓണില്‍ നിന്ന് ഗ്രീന്‍ അടിച്ച പന്ത് ക്യാച്ചെടുക്കാനായി ലോംഗ് ഓഫിലേക്ക് വിരാട് കോലി ഓടിയെത്തിയെങ്കിലും കൈക്കുള്ളില്‍ വീണ് പന്ത് താഴെ വീണു ബൗണ്ടറി ലൈന്‍ തൊട്ടു. കോലിയുടെ നിലവാരത്തിലുള്ള കളിക്കാരന്‍ എടുക്കേണ്ട ക്യാച്ചായിരുന്നെങ്കിലും അത്രയും ദൂം ഓടിയെത്തിയ കോലിയുടെ പരിശ്രമം പോലും കൈയടി അര്‍ഹിക്കുന്നതായിരുന്നു.

ഗ്രീനിനെ കൈവിട്ടതിന് പിന്നാലെ കോലിയെ രോഹിത് വീണ്ടും മിഡ് ഓണിലേക്ക് മാറ്റി നിര്‍ത്തി. അടുത്ത പന്തില്‍ റണ്ണെടുക്കാന്‍ ഗ്രീനിനായില്ല. അടുത്ത പന്തില്‍ മിഡ് ഓണില്‍ കോലിയുടെ കൈയിലേക്ക് അടിച്ച് അതിവേഗ സിംഗിളെടുക്കാന്‍ ശ്രമിച്ച ഗ്രീനിന് പക്ഷെ പിഴച്ചു. കോലിയുടെ ബുള്ളറ്റ് ത്രോ അക്സറിന്‍റെ കൈകളില്‍ തട്ടി സ്റ്റംപിളക്കുമ്പോള്‍ ഗ്രീന്‍ ഇഞ്ചുകള്‍ക്ക് പുറത്തായിരുന്നു.

സൂപ്പര്‍ ഹിറ്റ്മാന്‍ ആയി രോഹിത്, സിക്സര്‍ പറത്തി ലോക റെക്കോര്‍ഡ്

ആദ്യം കൈവിട്ടതിന് കോലിയുടെ പ്രായശ്ചിത്തം. റീപ്ലേകള്‍ക്ക് മുമ്പ് ക്രീസിലെത്തിയെന്ന് ആത്മവിശ്വാസത്തോടെ നിന്ന ഗ്രീന്‍ പോലും അന്തംവിട്ടുപോയ നിമിഷമായിരുന്നു അത്. ലൈവില്‍ ഡയറക്ട് ഹിറ്റാണെന്ന് തോന്നിച്ചെങ്കിലും റീപ്ലേയിലാണ് പന്ത് അക്സറിന്‍റെ കൈകളില്‍ തട്ടിയാണ് വിക്കറ്റ് തെറിപ്പിച്ചത് എന്ന് വ്യക്തമായത്.

Follow Us:
Download App:
  • android
  • ios