കോലിയോട് ഒരു ആരാധകന്‍ സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിക്കുന്ന വീഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു എയര്‍പോര്‍ട്ടില്‍ വച്ചാണ് സംഭവം.

ദില്ലി: വെസ്റ്റ് ഇന്‍ഡീസ് പര്യടനത്തിന് ശേഷം കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ സീനിയര്‍ താരം വിരാട് കോലി ഇന്ത്യയില്‍ തിരിച്ചെത്തിയത്. ലോകത്ത് ഏറെ ആരാധകരുള്ള ക്രിക്കറ്റര്‍മാരില്‍ ഒരാളാണ് കോലി. എവിടെ പോയാലം അദ്ദേഹത്തെ ജനം വളയും. പലരും സെല്‍ഫിയെടുക്കാനും ശ്രമിക്കാറുണ്ട്. സോഷ്യല്‍ മീഡിയയിലും കോലിക്ക് പ്രത്യേക ആരാധകവൃന്ദം തന്നെയുണ്ട്.

കോലിയോട് ഒരു ആരാധകന്‍ സെല്‍ഫിയെടുക്കട്ടെയെന്ന് ചോദിക്കുന്ന വീഡിയോയാണ് ഇപ്പോല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ഒരു എയര്‍പോര്‍ട്ടില്‍ വച്ചാണ് സംഭവം. കോലി കാറില്‍ കയറാന്‍ നില്‍ക്കുമ്പോള്‍ ആരാധകന്‍ പിന്നാലെ ഓടിയെത്തി. എന്നാല്‍ അടുത്ത തവണയാവട്ടെ എന്ന് പറഞ്ഞ് കോലി കാറില്‍ കയറിപ്പോവുകയാണുണ്ടായത്. വീഡിയോ കാണാം...

Scroll to load tweet…

സെലിബ്രിറ്റികളുടെ ഇന്‍സ്റ്റഗ്രാം വരുമാനത്തില്‍ കോലി ലോകത്തെ ആദ്യ ഇരുപതിലെത്തിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഇന്‍സ്റ്റഗ്രാമിലെ ഒരു സ്‌പോണ്‍സേര്‍ഡ് പോസ്റ്റിന് ഏറ്റവും കൂടുതല്‍ പ്രതിഫലം ഈടാക്കുന്ന ഇന്ത്യക്കാരന്‍ കോലിയാണെന്നായിരുന്നു വാര്‍ത്ത. 11.45 കോടി രൂപ ഇന്‍സ്റ്റഗ്രാമിലെ ഓരോ സ്‌പോണ്‍സേര്‍ഡ് പോസ്റ്റിനും കോലി ഈടാക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. 

യുഎസില്‍ ആദ്യം മനസിലേക്ക് വരുന്നതെന്ത്? മെസി, ഗുജറാത്തി, ജീവിത ശൈലി; ഇന്ത്യന്‍ താരങ്ങളുടെ രസകരമായ വീഡിയോ

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (26.75 കോടി), ലിയോണല്‍ മെസി (21.49 കോടി) എന്നിവര്‍ ഒന്നും രണ്ടും സ്ഥാനത്താണ്. കോലിയുടെ സ്ഥാനം പതിനാലാമതായിരുന്നു. എന്നാല്‍ കണക്കുകള്‍ യാഥാര്‍ത്ഥ്യമല്ലെന്ന് പറയുകയാണ് കോലി. ജീവിതത്തില്‍ ലഭിച്ച എല്ലാ സൗഭാഗ്യങ്ങള്‍ക്കും ഞാന്‍ കടപ്പെട്ടവനാണ്. എന്നാല്‍ കഴിഞ്ഞ ദീവസം മുതല്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വാര്‍ത്ത എന്റെ സോഷ്യല്‍ മീഡിയ വരുമാനത്തെക്കുറിച്ചാണ്. അത് തെറ്റാണെന്ന് കോലി ട്വിറ്ററില്‍ പോസ്റ്റ് ചെയ്തു. 

ബെംഗലൂരു ആസ്ഥാനമായ ട്രേഡിംഗ് ഇന്‍വസ്റ്റ്‌മെന്റ് സ്ഥാപനമായ സ്റ്റോക്‌ഗ്രോ വിരാട് കോലിയുടെ സ്വത്തുക്കളെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് ജൂണില്‍ പുറത്തുവിട്ടിരുന്നു.