Asianet News MalayalamAsianet News Malayalam

തീ തുപ്പി ബുമ്രയും സിറാജും ഷമിയും, വാംഖഡെയില്‍ ഇന്ത്യക്കെതിരെ ശ്രീലങ്ക തവിടുപൊടി, 14 ഓവറില്‍ വീണത് 8 വിക്കറ്റ്

രണ്ട് ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡക്കായതോടെ ശ്രീലങ്ക ഞെട്ടി. സിറാജ് അവിടെ നിര്‍ത്തിയില്ല. ആ ഓവറിലെ അഞ്ചാം പന്തില്‍ സദീര സമരവിക്രമയെ സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോട 2 റണ്‍സിന് 3 വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാന്‍ വഴിയില്ലാതെ പതറി.

World Cup Cricket India vs Sri Lanka Live Updates Sri Lanka losses 7 wickets in 12 overs
Author
First Published Nov 2, 2023, 8:08 PM IST

മുംബൈ: ലോകകപ്പില്‍ ഇന്ത്യക്കെതിരെ ശ്രീലങ്കക്ക് ബാറ്റിംഗ് തകര്‍ച്ച. 358 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ശ്രീലങ്ക 14 ഓവര്‍ പിന്നിടുമ്പോള്‍ 29 റണ്‍സിന് എട്ട് വിക്കറ്റെന്ന പരിതാപകരമായ നിലയിലാണ്. ശ്രീലങ്കന്‍ ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ഇന്ത്യ വിക്കറ്റ് വേട്ട തുടങ്ങി. ജസ്പ്രീത് ബുമ്രയുടെ പന്തില്‍ പാതും നിസങ്ക വിക്കറ്റിന് മുന്നില്‍ കുടുങ്ങി. പിന്നീടെത്തിയ ക്യാപ്റ്റന്‍ കുശാല്‍ മെന്‍ഡിസ് ബുമ്രയുടെ ആദ്യ ഓവര്‍ അതിജീവിച്ചു.

എന്നാല്‍ ലങ്കയുടെ ആശ്വാസത്തിന് അധികം ആയുസുണ്ടായില്ല. രണ്ടാം ഓവര്‍ എറിയാനെത്തിയ മുഹമ്മദ് സിറാജ് തന്‍റെ ആദ്യ പന്തില്‍ തന്നെ ദിമുത് കരുണരത്നെയെ വിക്കറ്റിന് മുന്നില്‍ കുടുക്കി. രണ്ട് ഓപ്പണര്‍മാരും ഗോള്‍ഡന്‍ ഡക്കായതോടെ ശ്രീലങ്ക ഞെട്ടി. സിറാജ് അവിടെ നിര്‍ത്തിയില്ല. ആ ഓവറിലെ അഞ്ചാം പന്തില്‍ സദീര സമരവിക്രമയെ സ്ലിപ്പില്‍ ശ്രേയസ് അയ്യരുടെ കൈകളിലെത്തിച്ച് സിറാജ് ഇരട്ടപ്രഹരമേല്‍പ്പിച്ചു. ഇതോട 2 റണ്‍സിന് 3 വിക്കറ്റിലേക്ക് കൂപ്പുകുത്തിയ ലങ്ക കരകയറാന്‍ വഴിയില്ലാതെ പതറി.

സെഞ്ചുറി റെക്കോർഡിനൊപ്പമെത്തിയില്ല; പക്ഷെ സച്ചിന്‍റെ എക്കാലത്തെയും വലിയ മറ്റൊരു റെക്കോർഡ് തകർത്ത് വിരാട് കോലി

ബുമ്രയുടെ അടുത്ത ഓവര്‍ അതിജീവിച്ചെങ്കിലും സിറാജ് തന്‍റെ മൂന്നാം ഓവറിലും ലങ്കയെ ഞെട്ടിച്ചു. ഇത്തവണ ക്യാപ്റ്റന്‍ തന്നെയായിരുന്നു സിറാജിന്‍റെ ഇര. ഒരു റണ്ണെടുത്ത മെന്‍ഡിസിനെ സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി.  ലങ്കയുടെ സ്കോര്‍ ബോര്‍ഡില്‍ അപ്പോഴുണ്ടായിരുന്നത് വെറും മൂന്ന് റണ്‍സ്. സിറാജും ബുമ്രയും വെടിനിര്‍ത്തിയതോടെ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്ര അടുത്ത ആയുധമെടുത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ആദ്യം ബൗളിംഗ് മാറ്റമായി എത്തിയ മുഹമ്മദ് ഷമി തന്‍റെ ആദ്യ ഓവറില്‍ തന്നെ തുടര്‍ച്ചയായ പന്തുകളില്‍ ചരിത് അസലങ്കയെയും(24 പന്തില്‍ 1), ദുഷന്‍ ഹേമന്തയെയും(0) വീഴ്ത്തിയതോടെ ലങ്ക 10 ഓവറില്‍ 14-6ലേക്ക് തകര്‍ന്നടിഞ്ഞു. 10 റണ്‍സെടുത്ത ഏയ്ഞ്ചലോ മാത്യൂസാണ് ലങ്കയെ രണ്ടക്കം കടത്തിയത്. എന്നാല്‍ തന്‍റെ രണ്ടാം ഓവറില്‍ ഷമി ദുഷ്മന്ത ചമീരയെ ഷമി കെ എല്‍ രാഹുലിന്‍റെ കൈകളിലെത്തിച്ചു. ലെഗ് സ്റ്റംപിലൂടെ പോയ പന്ത് അമ്പയര്‍ വൈഡ‍് വിളിച്ചെങ്കിലും കെ എല്‍ രാഹുല്‍ റിവ്യു എടുക്കാന്‍ നിര്‍ബന്ധിച്ചു. റിവ്യുവില്‍ പന്ത് ചമീരയുടെ ഗ്ലൗസില്‍ തട്ടിയെന്ന് വ്യക്തമായി. ഇതോടെ ലങ്ക 12 ഓവറില്‍ 22-7ലേക്ക് വീണു. തന്‍റെ മൂന്നാം ഓവറില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ച ഏയ്ഞ്ചലോ മാത്യൂസിന്‍റെ(11) മിഡില്‍ സ്റ്റംപിളക്കി ഷമി നാലാം വിക്കറ്റും നേടിയതോടെ ലങ്ക 29-8ലേക്ക് തകര്‍ന്നടിഞ്ഞു.

വാംഖഡെയിലെ സച്ചിന്‍റെ പ്രതിമക്ക് സ്റ്റീവ് സ്മിത്തിന്‍റെ മുഖച്ഛായയെന്ന് ആരാധകര്‍; പ്രതികരിച്ച് രോഹിത് ശര്‍മ

നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശുഭ്മാന്‍ ഗില്ലിന്‍റെയും വിരാട് കോലിയുടെയും ശ്രേയസ് അയ്യരുടെയും അര്‍ധസെഞ്ചുറികളുടെയും രവീന്ദ്ര ജഡേജയുടെ വെടിക്കെട്ട് ബാറ്റിംഗിന്‍റെയും കരുത്തിലാണ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 357 റണ്‍സെടുത്തത്. 92 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. വിരാട് കോലി 88 റണ്‍സെടുത്തപ്പോള്‍ ശ്രേയസ് അയ്യര്‍ 56 പന്തില്‍ 82 റണ്‍സെടുത്തു. ഇന്നിംഗ്സിനൊടുവില്‍ തകര്‍ത്തടിച്ച ജഡേജ 24 പന്തില്‍ 35 റണ്‍സെടുത്ത് അവസാന പന്തില്‍ റണ്ണൗട്ടായി. ശ്രീലങ്കക്കായി ദില്‍ഷന്‍ മധുശങ്ക 80 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റെടുത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by ICC (@icc)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Follow Us:
Download App:
  • android
  • ios