Karnataka: പിരിഞ്ഞുതാമസിക്കുന്ന ഭാര്യയേയും സുഹൃത്തിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ച് യുവാവ്
അഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതിയും കുട്ടികളും താമസിച്ചിരുന്നത്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്താണ് യുവതി കുട്ടികളെ പോറ്റാനുള്ള പണം കണ്ടെത്തിയിരുന്നത്.

അവിഹിതബന്ധമാരോപിച്ച് (suspicion of affair) മുപ്പതുകാരിയായ യുവതിയേയും 24കാരനായ യുവാവിനേയും തൂണില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു (assaulted for hours). കര്‍ണാടകയിലെ (Karnataka ) മൈസൂരുവിലാണ് സംഭവം. മൂന്ന് കുട്ടികളുടെ അമ്മയായ യുവതിയെയാണ് വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചത്. അഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവുമായി പിരിഞ്ഞ് മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു യുവതിയും കുട്ടികളും താമസിച്ചിരുന്നത്. ദിവസവേതന തൊഴിലാളിയായി ജോലി ചെയ്താണ് യുവതി കുട്ടികളെ പോറ്റാനുള്ള പണം കണ്ടെത്തിയിരുന്നത്.
വ്യാഴാഴ്ച ജോലി സ്ഥലത്ത് നിന്ന് പരിചയപ്പെട്ട യുവാവിനെ യുവതി വീട്ടിലേക്ക് ചായയ്ക്ക് ക്ഷണിച്ചിരുന്നു. യുവാവ് വീട്ടിലേക്ക് എത്തിയതിന് പിന്നാലെ യുവതിയുടെ ഭര്‍ത്താവ് വീട്ടിലേക്ക് അതിക്രമിച്ച് കയറുകയായിരുന്നു. യുവതിയേയും യുവാവിനേയും അസഭ്യം പറഞ്ഞ് മര്‍ദ്ദനം ആറംഭിച്ച ഇയാള്‍ ഇരുവരേയും വീടിന് സമീപത്തുള്ള വൈദ്യുതി പോസ്റ്റില്‍ കെട്ടിയിട്ട് മണിക്കൂറുകളോളം മര്‍ദ്ദിക്കുകയായിരുന്നു. ഉപദ്രവിക്കരുതെന്നും അഴിച്ചുവിടണമെന്നുമുള്ള ഇവരുടെ അപേക്ഷ കേള്‍ക്കാന്‍ ഇയാള്‍ തയ്യാറായില്ല. ഗ്രാമവാസികള്‍ മര്‍ദ്ദനം കണ്ട് അടുത്ത് വന്നെങ്കിലും തടയാന്‍ ശ്രമിക്കാതെ കാണികള്‍ ആവുകയായിരുന്നു.
ഏറെ നേരത്തിന് ശേഷമാണ് ഗ്രാമത്തലവന്‍ ഇവിടെയെത്തിയാണ് ഇവരെ അഴിച്ചുവിട്ടത്. രണ്ടു കൂട്ടരേയും സമാധാന ചര്‍ച്ച നടത്തിയാണ് ഗ്രാമത്തലവന്‍ പോയത്. എന്നാല്‍ സംഭവത്തിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇത് പൊലീസിന്‍റെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. കോവ്ലാന്‍ഡേ പൊലീസ് കേസെടുത്തു. യുവതിയുടെ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മര്‍ദ്ദിക്കാന്‍ ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന സഹോദരന്‍ പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയി. അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് വ്യക്തമാക്കി.
ഭര്‍തൃമാതാവിന്‍റെ കൂര്‍ക്കം വലി റെക്കോര്‍ഡ് ചെയ്ത് മരുമകള്‍ ഫാമിലി ഗ്രൂപ്പില്‍ അയച്ചു; ഒടുവില്‍ വിവാഹമോചനം
മാതാവ് കൂര്‍ക്കം വലിക്കുന്നത് റെക്കോര്‍ഡ് ചെയ്ത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയച്ച ഭാര്യയുമായുള്ള വിവാഹബന്ധം വേര്‍പെടുത്തി ഭര്‍ത്താവ്. ജോര്‍ദാനിലാണ് സംഭവം. ഉറക്കത്തിനിടെ ഭര്‍തൃമാതാവ് കൂര്‍ക്കം വലിക്കുന്നതിന്റെ വോയിസ് നോട്ട് മരുമകള്‍ റെക്കോര്‍ഡ് ചെയ്യുകയും ഇത് ഫാമിലി വാട്‌സാപ്പ് ഗ്രൂപ്പില്‍ അയയ്ക്കുകയുമായിരുന്നു. ഈ വിവരം അറിഞ്ഞ ഭര്‍ത്താവ് ദേഷ്യപ്പെടുകയും ഭാര്യയുമായി ഇതിനെച്ചൊല്ലി വഴക്കുണ്ടാക്കുകയും ചെയ്തു. രണ്ടുപേരും തമ്മിലുള്ള വാക്കേറ്റം വലിയ കലഹത്തിലെത്തി. ഇത് പിന്നീട് വിവാഹ മോചനത്തില്‍ കലാശിക്കുകയായിരുന്നു.
വിവാഹേതര ബന്ധം പുലര്‍ത്തിയ പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍
വിവാഹേതര ബന്ധം പുലര്‍ത്തിയെന്ന് ആരോപിച്ച് പിതാവിനെ നടുറോഡിലിട്ട് മര്‍ദ്ദിച്ച് പെണ്‍മക്കള്‍. മറ്റൊരു സ്ത്രീയ്ക്കൊപ്പം കാറില്‍ പോവുകയായിരുന്ന പിതാവിനെ കാര്‍ തടഞ്ഞുനിര്‍ത്തി പുറത്തിറക്കിയായിരുന്നു മര്‍ദ്ദനം. രാജസ്ഥാനിലെ ഭില്‍വാരയ്ക്ക് സമീപമുള്ള ഹനുമാന്‍ നഗറിലെ കുച്ചല്‍വാരയിലാണ് സംഭവം നടന്നത്. പിതാവിനെ പെണ്‍മക്കള്‍ മര്‍ദ്ദിക്കുന്ന ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെയാണ് സംഭവം പുറംലോകമറിയുന്നത്.