Asianet News MalayalamAsianet News Malayalam

ആലപ്പുഴ പൊലീസ് ക്വാര്‍ട്ടേഴിസിലെ കൂട്ടമരണം: റെനീസിനെ ക്വാർട്ടേഴ്‌സിലെത്തിച്ച് തെളിവെടുപ്പ്

കഴിഞ്ഞ മെയ് 9നാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ് ല എആര്‍ ക്യാന്പ് പൊലീസ് ക്വാര്‍ട്ടേഴിസില്‍ ആത്മഹത്യ ചെയ്തത്.

Alappuzha Police officer on evidenc collection of death of his wife, 2 children, booked for dowry harassment
Author
Alappuzha, First Published May 20, 2022, 5:34 AM IST

ആലപ്പുഴ:  പൊലീസ് ക്വാര്‍ട്ടേഴിസില്‍ മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർത്താവ് റെനീസിനെ ക്വാർട്ടേഴ്‌സിൽ കൊണ്ട് വന്ന് തെളിവെടുപ്പ് നടത്തി. ഇയാളുടെ നിരന്തര പീഡനങ്ങളെ തുടർന്നാണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

കഴിഞ്ഞ മെയ് 9നാണ് രണ്ട് പിഞ്ചു കുഞ്ഞുങ്ങളെ കൊന്ന് നജ് ല എആര്‍ ക്യാന്പ് പൊലീസ് ക്വാര്‍ട്ടേഴിസില്‍ ആത്മഹത്യ ചെയ്തത്. മരണ വിവരം പുറത്ത് വന്നതിന് പിന്നാലെ തന്നെ റെനീസിനെ പൊലീസ് കസ്റ്റഡിയില്‍‍ എടുത്തിരുന്നു. ഇയാളുടെ നിരന്തര പീഡനങ്ങളെ തുടർന്നാണ് നജ് ല ആത്മഹത്യ ചെയ്തതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. 

സ്ത്രീപീഡനം, ആത്മഹത്യ എന്നീ കുറ്റങ്ങള്‍ചുമത്തി അറസ്റ്റ് ചെയ്തു.  ജുഡീഷ്യൽ കസ്റ്റഡിയിൽ ജയിലിലായിരുന്ന റെനീസിനെ ഇന്നാണ് പൊലീസ് കസ്റ്റഡിയിൽ ലഭിച്ചത്. തുടർന്ന് അന്വേഷണ സംഘത്തലവനായ ഡി വൈ എസ് പി സജിമോന്‍റെ നേതൃത്വത്തിൽ വിശദമായി ചോദ്യം ചെയ്തു. നാല് മണിയോടെയാണ് ക്വാർട്ടേഴ്‌സിൽ തെളിവെടുപ്പിന് കൊണ്ടുവന്നത്. തെളിവെടുപ്പ് അര മണിക്കൂർ നീണ്ടു.

കൂടുതല്‍ സ്ത്രീധനം ചോദിച്ച് നജ് ലയെറെ നീസ് നിരന്തരം പീഡിപ്പിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. വിവാഹ സമയത്ത് 40 പവനും 10 ലക്ഷം രൂപയും പള്‍സര്‍ ബൈക്കും സ്ത്രീധനമായി നല്‍കിയിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് നജ് ലയെ പല തവണ വീട്ടിലേക്ക് പറഞ്ഞുവിട്ടു.

പലപ്പോഴായി 20 ലക്ഷം രൂപ പിന്നെയും കൊടുത്തു. സ്വന്തമായി മൊബൈല് ഫോണ്‍ ഉപയോഗിക്കാന്‍ അനുവദിച്ചിരുന്നില്ല.
പുറം ലോകവുമായി ബന്ധപ്പെടാന്‍ അനുവദിച്ചില്ല. പുറത്ത് പോകുന്പോള്‍ നജ് ലയെ മുറിയില്‍ പൂട്ടിയിടുമായിരുന്നു പല സ്ത്രീകളുമായും റെനീസിന് അടുത്ത ബന്ധം ഉണ്ടായിരുന്നുവെന്ന് പൊലീസ് കോടതിയിൽ നൽകിയ റിമാന്‍റ് റിപ്പോർടിൽ വ്യക്തമാക്കിയിരുന്നു.
 

സ്വര്‍ണപ്പണയ തട്ടിപ്പിൽ അന്വേഷണം നടക്കുന്നതിനിടെ ഗ്രാമീണ ബാങ്കിലെ അപ്രൈസര്‍ ജീവനൊടുക്കി

തൃശൂരിലെ ഹോട്ടലിൽ യുവതിയെയും യുവാവിനെയും മരിച്ച നിലയിൽ കണ്ടെത്തി; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Follow Us:
Download App:
  • android
  • ios