വൈകിട്ട് ജോലി കഴിഞ്ഞു വൈകീട്ട് മടങ്ങിയ യുവതിയാണ് പീഡനത്തിന് ഇരയായത്. അറസ്റ്റിലായ  പ്രതിയെ കോടതി റിമാൻഡ് ചെയ്തു. 

വഴിക്കടവ്: ഓട്ടോയില്‍ വെച്ച് യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്ത ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം ജില്ലയിലെ വഴിക്കടവില്‍ ആണ് സംഭവം. യാത്രക്കാരിയായ യുവതിയെ ഓട്ടോ വഴി തിരിച്ച് വിട്ട് ആളൊഴിഞ്ഞ കാട്ടില്‍ കൊണ്ട് പോയാണ് ഡ്രൈവര്‍ പീഡിപ്പിച്ചത്. സംഭവത്തില്‍ മരുത അയ്യപ്പന്‍ പൊട്ടിയിലെ ഓട്ടോ ഡ്രൈവര്‍ തോരപ്പ ജലീഷ് ബാബു എന്ന ബാബുവിനെ പൊലീസ് പിടികൂടി.

കഴിഞ്ഞ വ്യാഴാഴ്ച വൈകിട്ട് 7.30 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വഴിക്കടവില്‍ നിന്ന് ഓട്ടോ വിളിച്ച് വീട്ടിലേക്ക് പോയ യുവതിയെ ഓട്ടോ ഡ്രൈവര്‍ വഴി തിരിച്ച് വിട്ട് മാമാങ്കര ഇരുള്‍കുന്ന് എന്ന സ്ഥലത്തെ കാട്ടില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു.യുവതിക്ക് നേരത്തെ ഇയാളെ പരിചയമുണ്ടായിരുന്നു. അതുകൊണ്ടാണ് വീട്ടിലേക്ക് പോകുന്നതിന് വേണ്ടി യുവതി ഇയാളുടെ ഓട്ടോയിൽ കയറിയത്. യുവതിയുടെ എതിര്‍പ്പ് വകവെക്കാതെയായിരുന്നു പീഡനമെന്ന് പൊലീസ് പറഞ്ഞു. 

പീഡനത്തിന് ശേഷം യുവതിയെ വീടിന് സമീപം ഇറക്കിവിട്ടു. സംഭവം പുറത്തു പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. വിവരമറിഞ്ഞ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പരാതിയില്‍ മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. 

മദ്യലഹരിയിൽ സത്യം വെളിപ്പെടുത്തി: വീട്ടമ്മയെ കൊന്ന കേസിലെ പ്രതി ആറ് മാസത്തിന് ശേഷം പിടിയിൽ

പ്രതിയെ നിലമ്പൂര്‍ കോടതിയില്‍ ഹാജറാക്കി റിമാന്റ് ചെയ്തു. അന്വേക്ഷണ സംഘത്തില്‍ ഇന്‍സ്‌പെക്ടറെ കൂടാതെ എസ് ഐ മാരായ ഒ കെ വേണു, ജോസ് കെ ജി, പോലീസുകാരായ റിയാസ് ചീനി, സനൂഷ്, ഷീബ, സുനിത എം പി, പ്രസാദ് പി ഡി, ജിതിന്‍ പി, ജോബിനി ജോസഫ് എന്നിവരും അന്വേക്ഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

വ്യവസായിയെ തട്ടിക്കൊണ്ടുപോയി മർദ്ദനം; പണമാവശ്യപ്പെട്ട് മകനെ വിളിച്ച് ഭീഷണി; എറണാകുളത്ത് മൂന്ന് പേർ പിടിയിൽ

ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തിയ യുവതി കൊച്ചിയിൽ പിടിയിലായി

കൊച്ചി: ഡ്രൈ ഡേ അടക്കമുള്ള ദിവസങ്ങളിൽ മൊബൈൽ ബാർ നടത്തിയ യുവതി കൊച്ചിയിൽ പിടിയിലായി. മദ്യശാലകൾ പ്രവർത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളിൽ പോലും ഇവർ മദ്യ വിൽപ്പന നടത്തി വരികയായിരുന്നു. ഡ്രൈ ഡേയിൽ മദ്യം പെഗ് ആയി ഗ്ലാസിൽ ഒഴിച്ചാണ് കച്ചവടം നടത്തിയിരുന്നത്. സംഭവത്തിൽ 37കാരിയായ രേഷ്മയെയാണ് പൊലീസ് പിടികൂടിയത്. എറണാകുളം മാർക്കറ്റ് കനാൽ റോഡിലാണ് മദ്യ വിൽപന ഇല്ലാത്ത ദിവസം ഇവർ മദ്യക്കുപ്പികളും ഗ്ലാസും ബാഗിൽ വച്ച് ആവശ്യക്കാർക്ക് ഒഴിച്ചു കൊടുത്തു കച്ചവടം നടത്തി വന്നിരുന്നത്. ആവശ്യക്കാരെ ഫോൺ വിളിച്ചു വരുത്തിയും പ്രതി മദ്യം നൽകിയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ കുറിച്ച് വിവരം ലഭിച്ച പൊലീസ് ഇവരെ നിരീക്ഷിച്ച് വരികയായിരുന്നു. കൂടുതൽ വായനക്ക് ഇവിടെ ക്ലിക് ചെയ്യുക

YouTube video player