Asianet News MalayalamAsianet News Malayalam

ഒന്നും രണ്ടുമല്ല നോയിഡയില്‍ മോഷണം പോയത് 10 ലക്ഷം രൂപയുടെ ആടുകള്‍

ഗേറ്റിന്‍റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കൾ തന്‍റെ ഫാം വളപ്പിൽ അതിക്രമിച്ച് കയറി പത്ത് ആടുകളുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.  70,000 മുതൽ 80,000 രൂപ വരെയാണ് ഓരോ ആടുകളുടെയും വില. 

Goats worth Rs 10 lakh stolen in Noida
Author
First Published Aug 17, 2024, 3:49 PM IST | Last Updated Aug 17, 2024, 3:49 PM IST


പണമോ, സ്വര്‍ണ്ണമോ അതുമല്ലെങ്കില്‍ വില പിടിപ്പുള്ളതും പെട്ടെന്ന് കൊണ്ടുപോകാന്‍ കഴിയുന്നതുമായ സാധനങ്ങള്‍ മോഷണം പോകുന്നത് നമ്മള്‍ പതിവായി കേള്‍ക്കുന്ന ഒന്നാണ്. എന്നാല്‍, ഉത്തര്‍പ്രദേശില്‍ നിന്നും പുറത്ത് വരുന്ന ഒരു വാര്‍ത്ത, 10 ലക്ഷം രൂപ വിലയുള്ള ആടുകള്‍ മോഷണം പോയെന്നാണ്. നോയിഡ സെക്ടർ 135 ലെ ഫാം ഹൗസിൽ താമസിക്കുന്ന നോയിഡ ആസ്ഥാനമായുള്ള ഒരു വ്യാപാരിയിൽ നിന്നാണ് 10 ലക്ഷം രൂപ വിലമതിക്കുന്ന ഒരു ഡസനിലധികം ആടുകള്‍ മോഷണം പോയത്. ഈ മാസം ഏഴാം തിയതിക്കും എട്ടാം തിയതിക്കും ഇടയില്‍ പുലർച്ചെ 3.30 നും 4.00 നും ഇടയിലാണ് മോഷണം നടന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. പിന്നാലെ നടന്ന അന്വേഷണത്തില്‍ അബുസാർ കമാല്‍ എന്നയാളാണ് പിടിയിലായത്. 

അബുസാര്‍ ഏലിയാസ് കമാല്‍ എന്ന വ്യാപാരിയുടെ ആടുകളാണ് മോഷണം പോയത്. തന്‍റെ ഗ്രീൻ ബ്യൂട്ടി ഫാം നമ്പർ 5, 6, 7 എന്നിവയിൽ നിന്ന് ഒരു ഡസനിലധികം ആടുകളെ മോഷണം പോയതായി അബുസാര്‍, പോലീസില്‍ പരാതി നല്‍കി. ഗേറ്റിന്‍റെ പൂട്ട് തകര്‍ത്ത മോഷ്ടാക്കൾ തന്‍റെ ഫാം വളപ്പിൽ അതിക്രമിച്ച് കയറി പത്ത് ആടുകളുമായി കടന്നുകളയുകയായിരുന്നുവെന്ന് പരാതിയിൽ പറയുന്നു.  70,000 മുതൽ 80,000 രൂപ വരെയാണ് ഓരോ ആടുകളുടെയും വില. പരാതിയുടെ അടിസ്ഥാനത്തില്‍ എക്സ്പ്രസ് വേ പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കുറ്റവാളികളെ കണ്ടെത്താൻ അന്വേഷണ സംഘം രൂപീകരിച്ചതായും ഉന്നത പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളെ അറിയിച്ചു.

ആറ് മാസം കോമയില്‍, ഒടുവില്‍ ബോധം വന്നപ്പോള്‍ ആശുപത്രി ബില്ല് കണ്ട് ഞെട്ടിയ അനുഭവം പങ്കുവച്ച് യുവാവ്

ഇത്രയേറെ ആടുകളെ കടത്തിയതിനാല്‍ പ്രതികളെ തിരിച്ചറിയാനുള്ള സാധ്യത ഏറെയാണെന്നും വലിയ താമസമില്ലാതെ പ്രതികളെ പിടികൂടാന്‍ കഴിയുമെന്നും പോലീസ് ശുഭപ്രതീക്ഷ പങ്കുവച്ചു. കഴിഞ്ഞ ജൂലൈയില്‍ ഇതേ ഫാം ഹൗസിൽ നിന്ന് ഒരു ലക്ഷം രൂപ വിലമതിക്കുന്ന ഏഴ് ആടുകളെ മോഷണം പോയിരുന്നു. ഈ കേസിലും അന്വേഷണം നടക്കുകയാണ്. വിജയ് സേതുപതി അഭിനയിച്ച മഹാരാജ സിനിമയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് സമാനരീതിയില്‍ നടത്തിയ നിരവധി മോഷണങ്ങള്‍  നോയിഡയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

50 വർഷം മുമ്പ് അധ്യാപകൻ സമ്മാനിച്ച പുസ്തകത്തിലെ തമിഴ് വാക്കിന്‍റെ അർത്ഥം ചോദിച്ച് യുഎസുകാരൻ; കുറിപ്പ് വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios