കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൂന്ന് പേരിൽ നിന്നായി ഒന്നര കിലോ സ്വർണം പിടികൂടി. കോഴിക്കോട് സ്വദേശിയായ ഇടനിലക്കാരനും കൊല്ലം, തമിഴ്നാട് സ്വദേശിനികളുമാണ് എയർ കസ്റ്റംസ് ഇന്‍റലിജൻസിന്‍റെ പിടിയിലായത്. അടിവസ്ത്രത്തിനുള്ളിലും ഹാൻഡ് ബാഗിലാക്കിയ പൂക്കൂടയ്ക്കുള്ളിലും ഒളിപ്പിച്ചാണ് സ്വർണം കൊണ്ടുവന്നത്. 

രണ്ട് പേരില്‍ നിന്നായി ഇന്ത്യൻ, വിദേശ കറൻസികളും പിടികൂടിയിട്ടുണ്ട്. അമേരിക്കയിലേക്ക് പോകാനെത്തിയ വൃദ്ധ, കോലാലംമ്പൂരിലേക്ക് പോകാനെത്തിയ തമിഴ്നാട് സ്വദേശിനി എന്നിവരിൽ നിന്നാണ് പണം കണ്ടെടുത്തത്. അമേരിക്കൻ പൗരയായ വൃദ്ധയിൽ നിന്ന് മൂന്നേകാൽ ലക്ഷം രൂപയുടെ ഇന്ത്യൻ കറൻസിയും 7800 ഡോളറുമാണ് പിടികൂടിയത്. തമിഴ്നാട് സ്വദേശിയിൽ നിന്ന് 7500 ഡോളറും പിടികൂടി.

Read More: അതിവിദഗ്ദ്ധമായി ഒളിപ്പിച്ച് കടത്തിയ സ്വർണം നെടുമ്പാശേരിയിൽ കസ്റ്റംസ് വിഭാഗം പിടികൂടി

Read More: സ്വർണം മലദ്വാരത്തിൽ ഒളിപ്പിച്ചത് ക്യാപ്സൂൾ രൂപത്തിലാക്കി, കള്ളക്കടത്ത് തടഞ്ഞ് ആര്‍പിഎഫ്; കഞ്ചാവും പിടികൂടി

Read More: നെടുമ്പാശ്ശേരിയില്‍ അടിവസ്ത്രത്തില്‍ ഒളിപ്പിച്ചു കടത്തിയ സ്വർണം പിടിച്ചു, രണ്ട് സ്ത്രീകള്‍ പിടിയില്‍