തിരുവനന്തപുരം: കഠിനംകുളത്ത് പീഡനത്തിന് ഇരയായ യുവതി പേടിച്ച് നിലവിളിച്ചു കൊണ്ടാണ് കാറിന് മുന്നില്‍ ചാടി സഹായം അഭ്യര്‍ത്ഥിച്ചതെന്ന് യുവതിയെ രക്ഷിച്ച ഷാബു. കാറില്‍ കയറിയ യുവതി പേടിച്ച് കരഞ്ഞുകൊണ്ടാണ് പീഡനം നേരിട്ട വിവരം പറഞ്ഞതെന്ന് യുവാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുവതിയുടെ മുഖത്ത് പാടുകള്‍ ഉണ്ടായിരുന്നുവെന്നും പകുതി വസ്ത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്നും യുവാക്കള്‍ പറയുന്നു.

രാത്രി എട്ട് മണിയോടെ പുത്തൻതോപ്പിന് അടുത്ത് വച്ചാണ് യുവതി കാറിന് മുന്നില്‍ ചാടി യുവാക്കളോട് സഹായം അഭ്യര്‍ത്ഥിച്ചത്. ആറ് പേരാണ് സംഘത്തില്‍ ഉണ്ടായിരുന്നതെന്ന് യുവതി പറഞ്ഞു. ഒരാള്‍ യുവതിയുടെ മകനെ ഉപദ്രവിച്ചുവെന്നും യുവതി യുവാക്കളോട് പറഞ്ഞു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ കണിയാപുരത്തെ വീട്ടില്‍ എത്തിച്ച ശേഷമാണ് വിവരം പൊലീസിനെ അറിയിച്ചതെന്നും പിനനീട് പൊലീസെത്തി കേസ് രജിസ്റ്റര്‍ ചെയ്തെന്നും യുവാക്കള്‍ പറഞ്ഞു.

കൂട്ടബലാത്സംഗത്തിന് ഇരയായ വീട്ടമ്മയുടെ ഭർത്താവടക്കം നാല് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭർത്താവും മൂന്ന് സുഹൃത്തുക്കളുമാണ് പിടിയിലായത്. ഭർത്താവിന്റെ വീട്ടിൽ താമസിക്കുകയായിരുന്ന യുവതിയെ ഇന്നലെ വൈകിട്ട് നാലരയോടെ വാഹനത്തിൽ കയറ്റി മറ്റൊരിടത്ത് കൊണ്ടുപോയ ശേഷമായിരുന്നു പീഡിപ്പിച്ചത്. നിർബന്ധിച്ച് യുവതിയെ മദ്യം കുടിപ്പിച്ച ശേഷമായിരുന്നു പീഡനം. ഭർത്താവും ആറ് സുഹൃത്തുക്കളും ചേർന്നാണ് യുവതിയെ പീഡിപ്പിച്ചത്.

Read More:  പീഡനത്തിന് ശേഷം ഭർത്താവ് വീട്ടിലെത്തി മർദ്ദിച്ചു, സിഗററ്റ് കൊണ്ട് പൊള്ളിച്ചെന്നും യുവതി

രക്ഷപ്പെട്ട് ഇറങ്ങിയോടിയ യുവതിയെ നാട്ടുകാർ കണിയാപുരത്തുള്ള തന്‍റെ വീട്ടിലെത്തിക്കുകയായിരുന്നു. വളരെ ക്ഷീണിതയായ യുവതി അബോധാവസ്ഥയിലായതോടെ ആശുപത്രിയിലാക്കുകയും പൊലീസിനെ വിവരമറിയിക്കുകയും ചെയ്തു. ചിറയൻകീഴ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് യുവതി. 

Read More:  കഠിനംകുളം കൂട്ടബലാത്സംഗ ശ്രമം: ഭർത്താവടക്കം നാല് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ

Read More: തിരുവനന്തപുരത്ത് ഭർത്താവും സുഹൃത്തുക്കളും ചേർന്ന് മദ്യം കുടിപ്പിച്ച് പീഡനം; യുവതി അബോധാവസ്ഥയില്‍