തിരുവനന്തപുരം: തിരുവനന്തപുരം കരമനയിലെ  കൂട്ട മരണങ്ങളിൽ ദുരൂഹതയേറുന്നു. ഏറ്റവും ഒടുവിൽ മരിച്ച ജയമാധവന്റെ മരണത്തിൽ സംശയങ്ങൾ ഉയർത്തുന്ന പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് ഉണ്ടായിട്ടും ഒന്നരവർഷത്തോളം പൊലീസ് ഒന്നും ചെയ്തില്ല. അതേസമയം ആരോപണ വിധേയനായ കാര്യസ്ഥൻ രവീന്ദ്രൻ നായർക്കെതിരെ ജയമാധവന്‍റെ കൂടുതൽ ബന്ധുക്കൾ രംഗത്തെത്തി.

സംശയമുണർത്തുന്ന ഫലങ്ങളുള്ള പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് കണ്ടിട്ടും പൊലീസ് എന്തുകൊണ്ട് ശ്രമിച്ചില്ലെന്ന് ബന്ധുക്കൾ ചോദിക്കുന്നു. ആന്തരികാവയവങ്ങൾക്ക് പരിക്കില്ലെങ്കിലും ഇവയുടെ ശാസ്ത്രീയ പരിശോധന ഫലം വന്നാൽ മാത്രമേ, മരണകാരണത്തിൽ വ്യക്തത വരൂ എന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. രണ്ട് വർഷം കഴിഞ്ഞും ഈ പോസ്റ്റ്‍മോ‍ർട്ടം റിപ്പോർട്ട് പൊലീസ് കൈപ്പറ്റിയിട്ടില്ല. ദുരൂഹ മരണത്തിൽ അന്വേഷണം വേണമെന്ന് ഒരു വർഷം മുമ്പ് ജില്ലാ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ടും നടപടിയെടുക്കാനും പൊലീസ് തയ്യാറായില്ല.

ആന്തരികാവയവ പരിശോധനാ ഫലം ലഭിച്ചിട്ടില്ലെന്നാണ് പൊലീസിന്‍റെ വിശദീകരണം. അതേസമയം, പുതിയ അന്വേഷണ സംഘം ഈ ഫലം ലഭിക്കാനായി നാളെ തന്നെ ലാബിൽ കത്ത് നൽകും.

Read more at: ജയമാധവന്‍റെ നെറ്റിയിൽ മുറിവ്, മരണകാരണം പറയാതെ പോസ്റ്റ്‍മോർട്ടം റിപ്പോർട്ട്, എല്ലാം ദുരൂഹം

ഇതിനിടെ, കാര്യസ്ഥനായ രവീന്ദ്രൻ നായർക്കെതിരെ മരിച്ച ജയമാധവന്‍റെ അടുത്ത ബന്ധു ആനന്ദവല്ലി രംഗത്തെത്തി. കുടുംബത്തിലെ ആരുടെയും മരണവിവരം കാര്യസ്ഥൻ തങ്ങളെ അറിയിച്ചിട്ടില്ലെന്നാണ് കൂടം തറവാട്ടിലെ ബന്ധുവായ ആനന്ദവല്ലിയുടെ ആരോപണം. ജയമാധവന്‍റെ അച്ഛന്‍റെ അനന്തരവളാണ് ആനന്ദവല്ലി. അടുപ്പിച്ച മരണങ്ങളിൽ ദുരൂഹതയുണ്ടെന്നും സ്വത്ത് രവീന്ദ്രൻ നായർക്കെഴുതി വയ്ക്കാൻ ഒരു സാധ്യതയും ഇല്ലെന്നും ഇവർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യാദൃശ്ചികമായി അവിടെ എത്തിയപ്പോഴാണ് ജയമാധവൻ മരിച്ച വിവരം അറിഞ്ഞത്. സ്വത്തൊന്നും കിട്ടില്ലെന്ന് പറഞ്ഞ് രവീന്ദ്രൻ നായർ ഭീഷണിപ്പെടുത്തിയെന്നും ആനന്ദവല്ലി വ്യക്തമാക്കി. 

karamana mysterious deaths post mortem report of jayamadhavan out

ജയദേവന്‍റെയും ജയമാധവന്‍റെയും മരണങ്ങൾക്ക് പുറമേ, സഹോദരി ജയശ്രീയുടെ മരണത്തിലും സംശയം ഉണ്ടായിരുന്നതായി മറ്റൊരു ബന്ധു ഹരികുമാർ നായർ പറഞ്ഞു. ക്രൈംബ്രാഞ്ചിന്‍റെ പ്രത്യേക സംഘം നാളെ കേസിൽ അന്വേഷണം തുടങ്ങും. കൂടത്തിൽ കുടുംബത്തിന്റെ മുഴുവൻ സ്വത്തുവകകളും തിട്ടപ്പെടുത്തുന്നതിനായി റവന്യൂ, രജിസ്ട്രേഷൻ വിഭാഗങ്ങൾക്ക് അന്വേഷണ സംഘം കത്തു നൽകും. ബന്ധുക്കൾ എന്ന് അവകാശപ്പെട്ട് കോടതിയെ സമീപിച്ചവരെയും വരും ദിവസങ്ങളിൽ പൊലീസ് ചോദ്യം ചെയ്യും.

Read more at: ദുരൂഹതയൊഴിയാതെ കൂടത്തിൽ വീട്, മരിച്ച നിലയിൽ കണ്ടെത്തിയ ജയമാധവന്‍റെ വിൽപത്രം പുറത്ത്

അതേസമയം, ആദ്യം പരാതി നൽകിയപ്പോൾ കേസന്വേഷിച്ച പൊലീസുകാരൻ തന്നോട് കോഴ ചോദിച്ചെന്ന് ആരോപിച്ച് കൂടത്തിൽ വീട്ടിലെ കാര്യസ്ഥൻ രവീന്ദ്രൻ നായർ രംഗത്തെത്തി. ക്രൈംബ്രാഞ്ച് എസ്ഐ ആയിരുന്ന ശശിധരൻ പിള്ളയെന്ന പൊലീസുകാരനാണ് തന്നോട് അഞ്ച് സെന്‍റ് സ്ഥലം തന്നു കൂടേയെന്ന് കോഴ ചോദിച്ചത്. ഇത് ചൂണ്ടിക്കാട്ടി, ആദ്യ അന്വേഷണ സംഘത്തിനെതിരെ ഡിജിപിക്ക് പരാതി നൽകിയിരുന്നതായി രവീന്ദ്രൻ നായർ പറയുന്നു. 

Read more at: കരമനയിൽ ഒരു കുടുംബത്തിലെ തുടർ മരണങ്ങളും ഭൂമി കൈമാറ്റവും: പ്രത്യേകാന്വേഷണം തുടങ്ങുന്നു