Asianet News MalayalamAsianet News Malayalam

കരമനയിൽ ഒരു കുടുംബത്തിലെ തുടർ മരണങ്ങളും ഭൂമി കൈമാറ്റവും: പ്രത്യേകാന്വേഷണം തുടങ്ങുന്നു

കുടുംബത്തിന് പുറത്തുളള ആൾക്ക് ജയമാധവൻ നായർ ഇഷ്ടദാനമായി സ്വത്ത് നൽകാൻ സാധ്യതയില്ലെന്ന് ബന്ധു ഹരികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട്. 

special investigation team to start enquiry on the serial deaths at one family in karamana
Author
Karamana, First Published Oct 27, 2019, 7:05 AM IST

തിരുവനന്തപുരം: കരമനയിലെ കാലടിയിൽ ഒരു കുടുംബത്തിലെ തുടർച്ചയായുള്ള ദുരൂഹമരണങ്ങളുമായി ബന്ധപ്പെട്ട കേസിൽ നാളെ മുതൽ പ്രത്യേകസംഘം അന്വേഷണം തുടങ്ങും. കുടുംബത്തിലെ മരണങ്ങളെ കുറിച്ചും ഭൂമി കൈമാറ്റത്തെ കുറിച്ചും തുടക്കം മുതലുളള കാര്യങ്ങൾ അന്വേഷിക്കും.

2015-ൽ മരിച്ച ജയപ്രകാശ്, 2017-ൽ മരിച്ച ജയമാധവൻ നായർ എന്നിവരുടെ മരണമാണ് വിശദമായി അന്വേഷിക്കുക. അതിന് ശേഷം കുടുംബത്തിൽ നടന്ന ഭൂമി കൈമാറ്റങ്ങളുമായി ബന്ധപ്പെട്ട റവന്യൂ, കോടതി രേഖകളും പൊലീസ് ഉടൻ ശേഖരിക്കും. 2017ൽ മരിച്ച ജയമാധവൻ നായരുടെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിരുന്നുവെങ്കിലും റിപ്പോർട്ട് ശേഖരിച്ചിരുന്നില്ല. ഈ റിപ്പോർട്ട് ആവശ്യപ്പെട്ട് പൊലീസ് ഉടൻ കത്ത് നൽകും. 

Read more at: തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ ഏഴ് പേരുടെ മരണത്തിൽ ദുരൂഹത? അന്വേഷണം വേണമെന്ന് ബന്ധു

കുടുംബത്തിന്റെ ഭൂസ്വത്തുക്കൾ എവിടെയെല്ലാം ഉണ്ട്, ആർക്കെല്ലാം കൈമാറിയിട്ടുണ്ട് എന്ന കാര്യത്തിലും വിശദമായ അന്വേഷണം നടത്തും. ജയമാധവൻ മരിച്ചതിന് ശേഷം കോടതിയിൽ ഭൂമി അവകാശപ്പെട്ട് എത്തിയവർ ആരൊക്കെയെന്നും ഇവർക്ക് ഭൂമിയിൽ അവകാശമുണ്ടോ എന്ന കാര്യവും പരിശോധിക്കും. 

Read more at: 'മരിച്ചത് മാനസികരോഗികൾ, വകമാറ്റിയത് കോടികളുടെ സ്വത്ത്', കരമന ദുരൂഹ മരണങ്ങളിൽ പരാതിക്കാരി

കോടതി ജീവനക്കാരനായ കാര്യസ്ഥൻ രവീന്ദ്രൻനായർ ഇവരെ ഏതെങ്കിലും രീതിയിൽ അനധികൃതമായി ഇവരെ സഹായിച്ചിട്ടുണ്ടോയെന്നും അന്വേഷണം നടത്തും. ജില്ലാ ക്രൈം ഡിറ്റാച്ച്മെന്റ് എസ് പി സന്തോഷ് കുമാറിന്റെ നേതൃത്വത്തിലുളള സംഘമാണ് കേസന്വേഷിക്കുന്നത്. 
കുടുംബത്തിന് പുറത്തുളള ആൾക്ക് ജയമാധവൻ നായർ ഇഷ്ടദാനമായി സ്വത്ത് നൽകാൻ സാധ്യതയില്ലെന്ന് ബന്ധു ഹരികുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്വത്ത് കൈമാറ്റത്തിൽ സമഗ്ര അന്വേഷണം വേണമെന്നും ഹരികുമാർ ആവശ്യപ്പെടുന്നു.

എന്നാൽ പരാതിയിൽ ഗൂഢാലോചനയുണ്ടെന്നും സ്വത്ത് കൈമാറ്റത്തിൽ അസ്വാഭാവികതയില്ലന്നുമുളള വാദത്തിൽ ഉറച്ചുനിൽക്കുകയാണ് കാര്യസ്ഥൻമാരായിരുന്ന രവീന്ദ്രൻ നായരും സഹദേവനും. പരാതിക്കാരുടേയും ആരോപണവിധേയരുടേയും മൊഴി പൊലീസ് ഉടൻ വിശദമായി രേഖപ്പെടുത്തും.

Read more at: കരമന ദുരൂഹമരണങ്ങൾ; ഗൂഢാലോചനയെന്ന് കാര്യസ്ഥൻ രവീന്ദ്രൻ നായർ, മാനനഷ്ടക്കേസ് കൊടുക്കും
 

Follow Us:
Download App:
  • android
  • ios