പത്തനംതിട്ട സ്വദേശികളായ അജി (46) കാമുകി സ്മിത (33) എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പോക്സോ കോടതി ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്.
പത്തനംതിട്ട: പതിനൊന്ന് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനും കാമുകിക്കും 20 വര്‍ഷം കഠിന തടവ്. പത്തനംതിട്ട സ്വദേശികളായ അജി (Aji-46) കാമുകി സ്മിത (Smitha-33) എന്നിവര്‍ക്കെതിരെയാണ് പത്തനംതിട്ട പോക്സോ കോടതി (Pocso court) ജഡ്ജി ജയകുമാര്‍ ജോണ്‍ ശിക്ഷ വിധിച്ചത്. ഒന്നാം പ്രതിയായ അജിക്ക് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിനാണ് 20 വര്‍ഷം കഠിനതടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചത്. പീഡനത്തിന് കൂട്ടുനിന്നതിന് സ്മിതക്കെതിരെ 20 വര്‍ഷത്തെ കഠിനതടവിനും 25000 രൂപ പിഴയും വിധിച്ചു.
2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം. 11 വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ സ്മിത പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വീട്ടിലേക്ക് എത്തിക്കുകയും ഒന്നാംപ്രതി പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നുമാണ് കേസ്. കോന്നി പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തിയത്.
