Asianet News MalayalamAsianet News Malayalam

ലോട്ടറി മോഷ്ടാവിനായി വലയൊരുക്കി കാത്തിരുന്ന് പൊലീസ്, സമ്മാനം കിട്ടിയ ടിക്കറ്റുമായി പ്രതി പിടിയില്‍

80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് നവംബർ 12 രാത്രിയിൽ മോഷണം പോയത്. കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജെജെ ലോട്ടറിക്കടയുടെ പിൻവാതിൽ കുത്തിത്തുറന്നാണ് പ്രതി അകത്ത് കടന്നത്.

man who stole lottery tickets from shop held in Kochi
Author
Kothamangalam, First Published Jan 20, 2022, 10:57 PM IST

എറണാകുളം കോതമംഗലത്ത് ലോട്ടറിക്കട (Lottery Shop) കുത്തിത്തുറന്ന് മോഷണം (Theft) നടത്തിയ കേസിലെ പ്രതി പിടിയിൽ (Arrest). പാല സ്വദേശി ബാബു ആലിയാസാണ് അറസ്റ്റിലായത്. കഴിഞ്ഞ നവംബറിലാണ് പ്രതി ലോട്ടറിക്കട കുത്തിത്തുറന്നത്. 80000 രൂപയോളം വിലമതിക്കുന്ന 2520 ലോട്ടറി ടിക്കറ്റുകളാണ് നവംബർ 12 രാത്രിയിൽ മോഷണം പോയത്. 

കോതമംഗലം താലൂക്ക് ആശുപത്രിക്ക് സമീപമുള്ള ജെജെ ലോട്ടറിക്കടയുടെ പിൻവാതിൽ കുത്തിത്തുറന്നാണ് പ്രതി അകത്ത് കടന്നത്. മോഷണം പോയ ടിക്കറ്റുകളിൽ സമ്മാനാർഹമായവയുടെ നമ്പർ എല്ലാ ലോട്ടറിക്കടയുടമകൾക്കും പൊലീസ് കൈമാറിയിരുന്നു. ഫലം പ്രഖ്യാപിച്ച ശേഷം പ്രതി ടിക്കറ്റുമായി കടകളിലെത്തുന്നത് കാത്തിരിക്കുകയായിരുന്നു പൊലീസ്. 

പ്രതീക്ഷിച്ച പോലെ തന്നെ സമ്മാനാർഹമായ ഒരു ടിക്കറ്റ് മാറാനായി ഇയാൾ പാലായിലെ ഒരു കടയിൽ ചെന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ച് വരുന്നതിനിടയിലാണ് പ്രതി മറ്റൊരു കേസിൽ കാഞ്ഞിരപ്പിള്ളി പൊലീസിന്റെ പിടിയിലായത്. സ്ഥലത്തെത്തിയ കോതമംഗലം പൊലീസ് ബാബുവിനെ തിരിച്ചറിയുകയായിരുന്നു. ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. 

ലോട്ടറി നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചു; പ്രതിയെ പിടികൂടി നാട്ടുകാർ
ലോട്ടറി ടിക്കറ്റിന്റെ നമ്പർ തിരുത്തി കച്ചവടക്കാരനെ കബളിപ്പിച്ചയാളെ പിടികൂടി നാട്ടുകാർ. കൊല്ലം കരിക്കോട് താമസിക്കുന്ന ഷാജിനെയാണ് (52) പിടികൂടിയത്. ഏനാത്ത് ജംങ്ഷനിൽ വച്ച് നാട്ടുകാർ ഓടിച്ചിട്ട് പിടികൂടി പൊലീസിനെ ഏൽപ്പിക്കുകയായിരുന്നു. ടിക്കറ്റിന്റെ നമ്പർ തിരുത്തി സമ്മാനാർഹമായ ഭാഗ്യക്കുറിയാണെന്ന് ധരിപ്പിച്ചാണ് ഇയാൾ പണം തട്ടിയത്. ഇയാൾ മടങ്ങിയ ശേഷം ടിക്കറ്റ് പരിശോധിച്ചപ്പോഴാണ് കച്ചവടക്കാർക്ക് ചതി മനസ്സിലായത്. തുടർന്ന് കാറിലെത്തി പണം തട്ടിയ ആളിനെ അന്വേഷിച്ച് കച്ചവടക്കാർ പട്ടാഴി റോഡിലെത്തിയപ്പോഴാണ് ഭക്ഷണശാലയ്ക്കു മുന്നിൽ ഇയാളുടെ കാർ കണ്ടത്. 

ലോട്ടറിക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത പ്രതി അറസ്റ്റിൽ
ലോട്ടറി കച്ചവടക്കാരനെ വടിവാൾ കാണിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്ത കേസിലെ രണ്ടാം പ്രതിയും കുപ്രസിദ്ധ മോഷ്ടാവുമായ അൻവർഷാ അറസ്റ്റിൽ. 

Follow Us:
Download App:
  • android
  • ios