കരുനാ​ഗപ്പള്ളിയിൽ മക്കളെ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച അമ്മ മരിച്ചു; 2 മക്കൾ ചികിത്സയിൽ

മക്കളായ അനാമിക, ആത്മിക എന്നിവർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.  

Mother who attempted suicide by setting her children on fire in Karunagappally dies

കൊല്ലം: കൊല്ലം കരുനാ​ഗപ്പള്ളിയിൽ മക്കളെ തീകൊളുത്തിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ അമ്മ മരിച്ചു. കരുനാ​ഗപ്പള്ളി സ്വദേശി താരയാണ് മരിച്ചത്. മക്കളായ അനാമിക, ആത്മിക എന്നിവർ ​ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയാണ്.  

കൊല്ലം കരുനാഗപ്പള്ളി ആദിനാട് വടക്കാണ് മക്കളെ തീ കൊളുത്തി അമ്മ ആത്മഹത്യാശ്രമം നടത്തിയത്. ആറും ഒന്നരയും വയസുള്ള പെൺമക്കളെ ഒപ്പം നിർത്തി മണ്ണെണ്ണ ഒഴിച്ച ശേഷം യുവതി തീകൊളുത്തുകയായിരുന്നു. ഗുരുതരമായി  പൊള്ളലേറ്റ താര, മക്കളായ അനാമിക, ആത്മിക എന്നിവരെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് താര മരിച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.  കുടുംബ പ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രവാസിയായ ഭർത്താവ് ഇന്ന് വിദേശത്ത് നിന്ന്  മടങ്ങിവരാനിരിക്കെയാണ് താര മക്കൾക്കൊപ്പം ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഭർത്താവിൻ്റെ വീട്ടുകാരുമായി സ്വത്ത് സംബന്ധിച്ച് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം വണ്ടാനം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്. 

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Latest Videos
Follow Us:
Download App:
  • android
  • ios