വാഹന ഉടമയായ കോളേജ് വിദ്യാർത്ഥിക്കെതിരെ 9,000 രൂപ പിഴയീടാക്കി.

വയനാട് : കാന്തമുപയോഗിച്ച് നമ്പർ പ്ലേറ്റ് മറച്ച് ഓടിയ ഇരുചക്രവാഹനം പിടികൂടി. വയനാട് ചെറുകാട്ടൂരിൽ വെച്ച് മോട്ടോർ വാഹനവകുപ്പ് നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. കാന്തമുപയോഗിച്ച് പൂർണ്ണമായും മടക്കി വെയ്ക്കാനാകുന്ന നമ്പർ പ്ലേറ്റാണ് ബൈക്കിൽ ഘടിപ്പിച്ചത്. വാഹന ഉടമയായ കോളേജ് വിദ്യാർത്ഥിക്കെതിരെ 9,000 രൂപ പിഴയീടാക്കി. മൂന്ന് ദിവസത്തിനകം പുതിയ നമ്പർ പ്ലേറ്റ് വെച്ചില്ലെങ്കിൽ വാഹനത്തിന്‍റെ ആർസി റദ്ദാക്കുമെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി. നിയമങ്ങൾ കാറ്റിൽ പറത്തി ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്ന കോളേജ് വിദ്യാർത്ഥികളെ കണ്ടെത്തുന്നതിന് പരിശോധന ശക്തമാക്കുമെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

read more വരുന്നൂ പുതിയൊരു ഇലക്ട്രിക്ക് സ്‍കൂട്ടർ, പേര് ബസ്സ്!