പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കാലടി പോലീസ് കേസെടുത്തു. പിന്നാലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു

കൊച്ചി: എറണാകുളം ജില്ലയിലെ കാലടിയില്‍ ദളിത് ബാലനെ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. സംഭവത്തിൽ പ്രതി ശ്രീമൂലനഗരം സ്വദേശി കുഞ്ഞുമോൻ എന്ന ലുജോ ആണ് പോലീസിന്‍റെ പിടിയിൽ ആയത്. പലചരക്ക് കടയില്‍ സാധനം വാങ്ങാനെത്തിയ ഒമ്പതു വയസുകാരനെ പീഡിപ്പിച്ചെന്നാണ് കേസ്.

സഹോദരൻ മയക്കുമരുന്ന് ഉപയോഗിക്കുന്നത് അവസാനിപ്പിക്കണം, കുറിപ്പെഴുതി ജീവനൊടുക്കി 16കാരി

പിന്നോക്ക സമുദായത്തിൽപ്പെട്ട 9 വയസ്സുള്ള ആൺകുട്ടിയെയാണ് പ്രതി പീഡിപ്പിച്ചതായി പരാതി ഉയർന്നത്. പ്രതിയുടെ ശ്രീമൂലനഗരത്തുള്ള പലചരക്ക് കടയിൽ വച്ച് ആഗസ്റ്റ് പത്താം തീയതിയാണ് സംഭവം നടന്നത്. വൈകിട്ട് 4 മണിയോടെയാണ് കടയിൽ ഉരുളൻകിഴങ്ങ് വാങ്ങാൻ പീഡനത്തിന് ഇരയായ കുട്ടി എത്തിയത്. കുട്ടിയുടെ അമ്മയാണ് ലൈംഗികമായി മകനെ പീഡിപ്പിച്ചുവെന്ന് പൊലീസിൽ പരാതി നൽകിയത്.

പരാതിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമ പ്രകാരം കാലടി പോലീസ് കേസെടുത്തു. പിന്നാലെ കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തു. ഇയാളെ പെരുമ്പാവൂർ ജുഡീഷണൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് ലൈവ്