ഷൈജുവിന്‍റെ ആക്രമണത്തിൽ കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോളിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

തലപ്പുഴ: മദ്യലഹരിയിൽ ഭാര്യയെ വെട്ടി പരിക്കേൽപ്പിച്ച ഭർത്താവിനെതിരെ വയനാട് തലപ്പുഴ പോലീസ് വധശ്രമത്തിന് കേസെടുത്തു. തവിഞ്ഞാൽ മുതിരേരി സ്വദേശി ഷൈജുവിനെതിരെയാണ് വധശ്രമ കുറ്റത്തിന് കേസെടുത്തത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ഷൈജുവിന്‍റെ ആക്രമണത്തിൽ കൈക്ക് വെട്ടേറ്റ ഭാര്യ ഷൈമോളിനെ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. കുടുംബ വഴക്കിനെ തുടർന്ന് ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. ഷൈജു മുമ്പും കുടുംബാംഗങ്ങളെ മർദിച്ചതായി പരാതികളുണ്ടായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred