യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഇന്നലെ വനത്തിൽ കൊണ്ടുപോയി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

ഹാപൂര്‍: ഉത്തർപ്രദേശിലെ ഹാപൂരിൽ ഗർഭിണിയായ യുവതിയെ അമ്മയും സഹോദരനും ചേർന്ന് തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ യുവതി ചികിത്സയിലാണ്. അവിവാഹിതയായ മകൾ ഗർഭിണിയാണെന്ന് അറിഞ്ഞതോടെ യുവതിയുടെ വീട്ടുകാർ രോഷാകുലരായിരുന്നു. ഇതാണ് കൊടുക്രൂരതയ്ക്ക് കാരണമെന്ന് പൊലീസ് പറഞ്ഞു. 

നവാദ ഖുര്‍ദ് ജില്ലയിലാണ് സംഭവം നടന്നത്. കുട്ടിയുടെ അച്ഛനെ കുറിച്ച് അമ്മയും സഹോദരനും ചോദിച്ചെങ്കിലും വെളിപ്പെടുത്താന്‍ 21 കാരി തയ്യാറായില്ല. ഇതോടെ യുവതിയെ അമ്മയും സഹോദരനും ചേര്‍ന്ന് ഇന്നലെ വനത്തിൽ കൊണ്ടുപോയി. പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു.

'അധ്യാപകന്‍റെ ബൈക്കിൽ തോക്ക്', ആയുധക്കടത്തെന്ന കുറ്റം ചുമത്തി അറസ്റ്റ്; എല്ലാം 'മുകളിലൊരാൾ' കണ്ടു, ട്വിസ്റ്റ്

യുവതിയുടെ നിലവിളി കേട്ട് ചില കർഷകർ കാടിനുള്ളില്‍ എത്തി. അപ്പോഴേക്കും യുവതിക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. 70 ശതമാനം പൊള്ളലേറ്റ നിലയിലായിരുന്നു യുവതി. കര്‍ഷകരാണ് യുവതിയെ ആശുപത്രിയിൽ എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. പൊള്ളല്‍ ഗുരുതരമായതിനാല്‍ പിന്നീട് യുവതിയെ മീററ്റിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. 

യുവതിയുടെ അമ്മയെയും സഹോദരനെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ പൊലീസ് ചോദ്യംചെയ്തു വരികയാണ്. പെൺകുട്ടിയുടെ അമ്മയ്ക്കും സഹോദരനുമെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്ന് അഡീഷണൽ പോലീസ് സൂപ്രണ്ട് (ഹാപൂർ) രാജ്കുമാർ അഗർവാൾ പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 

വസ്ത്രം വലിച്ചുകീറി, മുടി പിടിച്ച് വലിച്ചിഴച്ചു; ബിസിനസ് പാർട്ണറായ 24കാരിയെ ക്രൂരമായി ആക്രമിച്ച് സ്പാ മാനേജർ