ബൈക്കിലെത്തിയ മോഷ്ടാവ് അശ്വതി ഇരുന്ന ഗാർഡ് റൂമിൽ അതിക്രമിച്ചു കയറി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ആലപ്പുഴ: കായംകുളത്ത് ജോലിക്കിടെ റെയിൽവേ ഗേറ്റ് കീപ്പറുടെ മാല കവർന്നു. ശാസ്താംകോട്ട സ്വദേശി അശ്വതിയുടെ അഞ്ചുഗ്രാം വരുന്ന മാലയാണ് കവർന്നത്.
ബൈക്കിലെത്തിയ മോഷ്ടാവ് അശ്വതി ഇരുന്ന ഗാർഡ് റൂമിൽ അതിക്രമിച്ചു കയറി മാല പൊട്ടിച്ചു കടന്നു കളയുകയായിരുന്നു. രാത്രി എട്ടരയോടെയാണ് സംഭവം നടന്നത്. പിടിവലിക്കിടെ അശ്വതിയുടെ മുഖത്തും പുറത്തും അടിയേറ്റു. അശ്വതി ആശുപത്രിയിൽ ചികിത്സ തേടി. കായംകുളം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
