നാഗ്പൂര്‍: ഒപ്പം താമസിച്ചിരുന്ന മുപ്പതുകാരിയുടെ മേല്‍ തിളച്ച വെള്ളം ഒഴിച്ച് അന്‍പതുകാരന്‍. ഒപ്പം താമസിക്കുന്ന യുവതി വഞ്ചിക്കുന്നുവെന്ന സംശയത്തെ തുടര്‍ന്നാണ് ക്രൂരമായ നടപടി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. 

സൂരജ് പ്രഭുദയാല്‍ യാദവ് എന്ന അന്‍പതുകാരനും മധ്യപ്രദേശിലെ നരസിങ്പൂര്‍ സ്വദേശിയായ യുവതിയും നിര്‍മാണ കമ്പനിയിലെ തൊഴിലാളികളാണ്. മഹാരാഷ്ട്രയിലെ മങ്കപൂരില്‍ കമ്പനി നിര്‍മാണം ആരംഭിച്ചതിന് ശേഷം ഇവര്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അടുത്തിടെ യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് യാദവ് ആരോപിച്ചിരുന്നു. ഇതിനെച്ചൊല്ലി ഇവര്‍ തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ച രൂക്ഷമായ തര്‍ക്കമുണ്ടായിരുന്നു. 

വാക്കേറ്റത്തിന് താമസിക്കുന്ന സ്ഥലത്ത് നിന്ന് ഇയാള്‍ ഇറങ്ങിപ്പോയിരുന്നു. വൈകുന്നേരമായപ്പോള്‍ തിരിച്ചെത്തിയ ഇയാള്‍ തിളച്ച വെള്ളം യുവതിയുടെ മേല്‍ ഒഴിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. യാദവിനായി പൊലീസ് തെരച്ചില്‍ നടത്തിയെങ്കിലും ഇയാള്‍ ഒളിവില്‍ പോയതായി സംശയിക്കുന്നതായി പൊലീസ് വിശദമാക്കി. ഗുരുതരമായ മുറിവുകള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനുമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 

പ്രായപൂര്‍ത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടി: യുവതിയും കാമുകനും റിമാന്‍റില്‍

മുൻ കാമുകന്റെ ഭാര്യയും സുഹൃത്തുക്കളും ചേർ‌ന്ന് മർദ്ദിച്ചു, സ്വകാര്യഭാഗങ്ങളില്‍ മുളകുപൊടി തേച്ചു: യുവതിയുടെ പരാതി