ഒറീസ: ഭർത്താവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സം​ഗത്തിനിരയാക്കിയതായി യുവതിയുടെ പരാതി. നബാരംഗ്പൂർ ജില്ലയിൽ നിന്നുള്ള 22 കാരിയായ യുവതിയാണ് പരാതിയുമായി രം​ഗത്തെത്തിയിരിക്കുന്നത്. ജനുവരി 13 ന് ഉമർകോട്ട് ബ്ലോക്കിലാണ് ആക്രമിക്കപ്പെട്ടതെന്ന് യുവതി പരാതിയിൽ പറയുന്നു. ഉമർകോട്ടിലെ ഒരു  ഫാംഹൗസിൽ വച്ചാണ് സംഭവം. 

കത്തിമുനയില്‍ നിര്‍ത്തി 24കാരിയെ കൂട്ടബലാത്സംഗം ചെയ്തു; സുഹൃത്തിനെ തല്ലിച്ചതച്ച് പണം തട്ടിയെടുത്തു ...

''അവിടത്തെ കുളത്തിന് സമീപം നിൽക്കുകയായിരുന്ന യുവതി. പെട്ടെന്ന് മൂന്ന് യുവാക്കൾ ബൈക്കിൽ വന്ന് വായിൽ വസ്ത്രം നിറച്ച് ബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. പിന്നീട് യുവതിയുടെ ഭർത്താവും അവളെ ബലാത്സംഗം ചെയ്തു, ”പരാതി ഉദ്ധരിച്ച് ഉമർകോട്ട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഉമേഷ് സാഹു പറഞ്ഞു. ശനിയാഴ്ചയാണ് യുവതി പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇവരെ ചികിത്സയ്ക്കായി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ പ്രവേശിപ്പിച്ചു. മെഡിക്കൽ റിപ്പോർട്ടിനായി കാത്തിരിക്കുകയാണെന്നും ബലാത്സംഗം നടന്നുവെന്ന് സ്ഥിരീകരിച്ചു കഴിഞ്ഞാൽ പ്രതിയെ അറസ്റ്റ് ചെയ്യുമെന്നും ഇൻസ്പെക്ടർ പറഞ്ഞു.

ബിഹാറില്‍ ഭാര്യയെ വെടിവച്ചു കൊന്ന് ജവാന്‍ ആത്മഹത്യ ചെയ്തു ...