ബെംഗളൂരു: യാത്രക്കിടെ ടാക്സി ഡ്രൈവർ പീഡിപ്പിക്കാൻ ശ്രമിച്ചതായി യുവതിയുടെ പരാതി. ഹെബ്ബാൾ സ്വദേശിയായ യുവതിയാണ് ടാക്സി ഡ്രൈവർക്കെതിരെ പൊലീസിൽ പരാതി നൽകിയത്. ഫെബ്രുവരി ഒന്നിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഹെബ്ബാളിൽ നിന്നും കെആർ പുരത്തേയ്ക്ക് പോകാനാണ് ടാക്സി ബുക്ക് ചെയ്തത്. ടാക്സിയിൽ കയറി കുറച്ചു നേരം കഴിഞ്ഞപ്പോൾ ഡ്രൈവർ ഇരിക്കുന്ന സീറ്റ് പിന്നോട്ട് തള്ളുകയും തന്നെ കടന്നുപിടിക്കാൻ ശ്രമിക്കുകയുമായിരുന്നുവെന്ന് യുവതി പരാതിയിൽ പറഞ്ഞു. ടാക്സിയിൽ നിന്ന് ഇറങ്ങിയ ഉടനെ പൊലീസിൽ പരാതി നൽകുമെന്നു പറഞ്ഞപ്പോൾ ഡ്രൈവർ ക്ഷമ ചോദിക്കുകയായിരുന്നു.

Read More: പട്ടാപ്പകല്‍ ആക്രമിച്ചു, മുഖത്ത് തുപ്പി; ടാക്സി ഡ്രൈവര്‍ക്കെതിരെ പരാതി നല്‍കി യുവതി

ഇയാൾ ക്ഷമ ചോദിക്കുന്നതിന്റെ ദൃശ്യങ്ങൾ താൻ വീഡിയോയിൽ പകർത്തിയിട്ടുണ്ടെന്നും തെളിവായി അത് സമർപ്പിക്കുമെന്നും യുവതി പരാതിയിൽ കൂട്ടിച്ചേർത്തു. യുവതിയുടെ പരാതിയിൽ ടാക്സി ഡ്രൈവറായ രാം മോഹൻ എന്നയാളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇയാളെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു. 

Read More:  ബൈക്ക് ടാക്സിയിൽ യാത്ര ചെയ്ത വിദേശ യുവതിയെ ഡ്രൈവര്‍ പീഡിപ്പിച്ചതായി പരാതി