Asianet News MalayalamAsianet News Malayalam

വായുവില്‍ ഒരു വിവാഹാഭ്യര്‍ത്ഥന; വിമാനത്തിൽ വച്ച് വിവാഹാഭ്യർത്ഥന നടത്തുന്ന യുവതിയുടെ വീഡിയോ വൈറല്‍


"ഞാൻ വായുവിൽ വിവാഹാഭ്യർത്ഥന നടത്തി, എന്ന കുറിപ്പോടെയാണ് ഐശ്വര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

Video of woman proposing marriage on flight goes viral
Author
First Published Aug 29, 2024, 12:13 PM IST | Last Updated Aug 29, 2024, 12:13 PM IST


പ്രണയം തുറന്നു പറയാൻ കാമുകി - കാമുകന്മാർ പല വഴികൾ തേടാറുണ്ട്. എന്നെന്നും ഓർമ്മയിൽ സൂക്ഷിക്കാൻ സാധിക്കുന്ന വിധം ആ നിമിഷങ്ങളെ മനോഹരമാക്കാനും വ്യത്യസ്തമാക്കാനും പ്രണയ ജോഡികൾ നടത്തുന്ന ശ്രമങ്ങൾ പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിക്കാറുണ്ട്. അത്തരത്തിൽ ഒരു വിവാഹാഭ്യർത്ഥനയുടെ വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്.  ആകാശത്തിലൂടെ പറന്നു കൊണ്ടിരിക്കുന്ന വിമാനത്തിനുള്ളിൽ വച്ചാണ് ഒരു യുവതി തന്‍റെ കാമുകനോട് വിവാഹാഭ്യർത്ഥന നടത്തി ശ്രദ്ധ നേടിയത്. ഐശ്വര്യ ബൻസാൽ എന്ന യുവതിയാണ് ഇത്തരത്തിൽ വേറിട്ടൊരു വിവാഹാഭ്യർത്ഥനയിലൂടെ താരമായത്. തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ ഐശ്വര്യ വിവാഹാഭ്യർത്ഥനയുടെ നിമിഷങ്ങൾ പങ്കുവെച്ചത് സമൂഹ മാധ്യമ ഉപയോക്താക്കളും ഏറ്റെടുത്തു. 

"ഞാൻ വായുവിൽ വിവാഹാഭ്യർത്ഥന നടത്തി, എന്ന കുറിപ്പോടെയാണ് ഐശ്വര്യ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഐശ്വര്യ ബൻസാലും അവളുടെ കാമുകൻ അമൂല്യ ഗോയലും വിമാനത്തിൽ കയറുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്.  വിമാനത്തിൽ കയറി നിമിഷങ്ങൾക്ക് ശേഷം ഐശ്വര്യ തന്‍റെ കാമുകൻ ഇരിക്കുന്നിടത്തേക്ക് നടന്നു വരുന്നു. ഈ സമയം വിമാനത്തിൽ ഉണ്ടായിരുന്ന മറ്റ് യാത്രക്കാരിൽ ചിലർ 'വിൽ യു മാരി മി' എന്ന പ്ലക്കാർഡ് ഉയർത്തി കാട്ടുന്നു. ഇതെല്ലാം കണ്ട് അമ്പരന്നു പോയ അമൂല്യ ഗോയലിനെയും വീഡിയോയിൽ കാണാം. പിന്നാലെ ഐശ്വര്യ, അമൂല്യയ്ക്ക് മുൻപിൽ മുട്ടുകുത്തി വിവാഹാഭ്യർത്ഥന നടത്തി മോതിരം അയാളുടെ വിരലുകളിൽ അണിയിക്കുന്നു. 

വെജ് ഭക്ഷണത്തെ ‘ഹിന്ദു’എന്നും നോൺ വെജ് ഭക്ഷണത്തെ ‘മുസ്‍ലിം’ എന്നും വേർതിരിച്ച് വിസ്താര എയര്‍ലൈന്‍; വിമർശനം

'ഇപ്പഴാണ് ശരിക്കും എയറിലായത്'; റോക്കറ്റിൽ പറക്കുന്ന വരന്‍റെയും വധുവിന്‍റെയും എഡിറ്റ് ചെയ്ത വിവാഹ വീഡിയോ വൈറൽ

ഇരുവരും പരസ്പരം ചുംബിക്കുന്നതും സഹയാത്രികർ ഇരുവരെയും അഭിനന്ദിക്കുന്നതും വീഡിയോയിൽ കാണാം. ഇൻഡിഗോ വിമാനത്തിൽ വച്ചായിരുന്നു ഇത്തരത്തിൽ വേറിട്ടൊരു വിവാഹാഭ്യർത്ഥന നടന്നത്. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച് മണിക്കൂറുകൾ കൊണ്ടു തന്നെ വീഡിയോ വൈറലായി. ഇതിനോടകം അഞ്ച് ദശലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോയോട് പ്രതികരിച്ച് കൊണ്ട് ഇൻഡിഗോ ഇരുവർക്കും അഭിനന്ദനങ്ങൾ നേരുകയും ഈ നിർണ്ണായക തീരുമാനത്തിൽ രണ്ട് പേർക്കും ഒരുപാട് സന്തോഷവും സ്നേഹവും ഒരുമയും ഉണ്ടാകട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. 

കാമുകിയുടെ ബന്ധുക്കൾ തല്ലി, പ്രണയ നൈരാശ്യത്തിൽ പാക് യുവാവ് ഓടിയെത്തിയത് ഇന്ത്യയിൽ; ഒടുവിൽ പിടിയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios