വിവാഹങ്ങള്‍ പലപ്പോഴും ആചരങ്ങളില്‍പ്പെട്ട് കിടക്കുമ്പോള്‍ ഇത്തരം ധർമ്മങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്ന് കുറിച്ചവരും കുറവല്ല. മറ്റ് ചിലര്‍ ഇരുവര്‍ക്കും സന്തോഷപ്രദമായ കുടുംബ ജീവിതം ആശംസിക്കാനും മടിച്ചില്ല. 


വിവാഹ വീഡിയോകള്‍ കളറാക്കാനായി സാധാരണയായി മനോഹരമായ കാഴ്ചകള്‍ സമ്മാനിക്കുന്ന വിനോദ കേന്ദ്രങ്ങളോ മറ്റ് സുന്ദരമായ സ്ഥലങ്ങളോ തെരഞ്ഞെടുക്കുന്നത് പതിവാണ്. എന്നാല്‍ കഴിഞ്ഞ ദിവസം പങ്കുവയ്ക്കപ്പെട്ട ഒരു വിവാഹ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു. പ്രൊഫസര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ജനപ്രിയ വിഷയങ്ങള്‍ പങ്കുവയ്ക്കുന്ന എക്സ് ഇന്‍ഫ്ലുവന്‍സാറാണ്, 'ഇന്ത്യ തുടക്കക്കാർക്കുള്ളതല്ല' എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചത്. വീഡിയോ ഇതിനകം ഒമ്പത് ലക്ഷത്തിനടുത്ത് ആളുകള്‍ കണ്ടുകഴിഞ്ഞു. 

വിവാഹം കഴിഞ്ഞ് വധുവിന്‍റെ വീട്ടില്‍ നിന്നും വരനും വധുവും ഇറങ്ങുന്ന ദൃശ്യങ്ങളായിരുന്നു വീഡിയോയില്‍ ഉണ്ടായിരുന്നത്. വീഡിയോയുടെ തുടക്കത്തില്‍ വധു തന്‍റെ മാതാപിതാക്കളോട് വിട പറയുമ്പോള്‍, അല്പം മാറി ഒരു വലിയ കളിപ്പാട്ട റോക്കറ്റില്‍ കയറി നില്‍ക്കുന്ന വരനെ കാണാം. മകളെ ആശ്വസിപ്പിച്ച് അച്ഛന്‍, വരന്‍റെ പിന്നിലായി റോക്കറ്റില്‍ കയറി നില്‍ക്കാന്‍ മകളോട് ആവശ്യപ്പെടുന്നു. ഇതുപ്രകാരം വധു, വരന്‍റെ പിന്നിലായി റോക്കറ്റില്‍ കയറി നില്‍ക്കുമ്പോള്‍, ഒരാള്‍ വന്ന് റോക്കറ്റിന്‍റെ പിന്നില്‍ തീ കൊടുക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന ആകാംഷയോടെ നോക്കുമ്പോള്‍, വരനെയും വധുവിനെയും കൊണ്ട് റോക്കറ്റ് പറന്ന് പോകുന്നതാണ് പിന്നെ കാണുക. ഈ ഭാഗം എഡിറ്റ് ചെയ്ത് സൃഷ്ടിച്ചതാണ്. അതേസമയം ആകാശത്ത് കൂടി പറന്ന് പോകുന്ന വരനും വധുവിനും ഭൂമയില്‍ നിന്ന് റ്റാറ്റ കൊടുക്കുന്ന വധുവിന്‍റെ വീട്ടുകാരെയും വീഡിയോയില്‍ കാണാം. 

കാമുകിയുടെ ബന്ധുക്കൾ തല്ലി, പ്രണയ നൈരാശ്യത്തിൽ പാക് യുവാവ് ഓടിയെത്തിയത് ഇന്ത്യയിൽ; ഒടുവിൽ പിടിയിൽ

Scroll to load tweet…

യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്: കരുതലോടെ മുന്നേറി കമല, സ്ഥിരം പഴിപറച്ചിലുമായി പിന്നോട്ടടിച്ച് ട്രംപ്

വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ രസിപ്പിച്ചു. "ഇന്ത്യയുടെ സ്രഷ്‌ടാക്കൾ ഞെട്ടി, മറ്റ് സ്രഷ്‌ടാക്കൾ ഞെട്ടി" എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. "ആരെങ്കിലും യഥാർത്ഥ മിസൈൽ കൊടുക്കണം. അങ്ങനെ അവർ മറ്റൊരു ഭൂഖണ്ഡത്തിൽ മധുവിധു ആസ്വദിക്കട്ടെ." മറ്റൊരു കാഴ്ചക്കാരന്‍ എഴുതി. “നല്ല എഡിറ്റിംഗ്” എന്നായിരുന്നു മറ്റൊരു കമന്‍റ്. 'ഇപ്പഴാണ് ശരിക്കും എയറിലായത്.' എന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. മറ്റ് ചിലർ ഇത്തരമൊരു ആശയം സമ്മാനിച്ച കുടുംബത്തിന്‍റെ ധർമ്മബോധത്തെ പ്രശംസിച്ചു. വിവാഹങ്ങള്‍ പലപ്പോഴും ആചരങ്ങളില്‍പ്പെട്ട് കിടക്കുമ്പോള്‍ ഇത്തരം ധർമ്മങ്ങള്‍ ഏറെ സന്തോഷം നല്‍കുന്നുവെന്ന് കുറിച്ചവരും കുറവല്ല. മറ്റ് ചിലര്‍ ഇരുവര്‍ക്കും സന്തോഷപ്രദമായ കുടുംബ ജീവിതം ആശംസിക്കാനും മടിച്ചില്ല. 

മോഷ്ടിക്കാന്‍ കയറിയ കള്ളന്‍ പുസ്തകം വായിച്ചിരുന്ന് സമയം പോയതറിഞ്ഞില്ല; പിന്നാലെ ട്വിസ്റ്റ്