ബിഗ് ബോസ് സീസൺ 7 വിജയിയെ പ്രവചിക്കാൻ അഖിൽ മാരാർ വിസമ്മതിച്ചപ്പോൾ, പുറത്തായ മത്സരാർത്ഥി നൂറ തൻ്റെ പ്രവചനം വെളിപ്പെടുത്തി. ഫൈനലിലെത്തിയ അനുമോളെയും അനീഷിനെയും പോലുള്ളവരെക്കുറിച്ചുള്ള തൻ്റെ അഭിപ്രായങ്ങളും നൂറ പങ്കുവെച്ചു.
ബിഗ് ബോസ് സീസൺ 7 ഗ്രാൻഡ‍് ഫിനാലെയ്ക്ക് മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോൾ വിന്നര്‍ ആരാണെന്ന് പ്രവചിക്കാൻ മടി കാണിച്ച് അഖിൽ മാരാർ. ഈ സീസണില്‍ ഒരാളെ മറ്റൊരാളിൽ നിന്ന് വേർതിരിക്കുന്ന ഒരുപാട് ഘടകങ്ങൾ ഉണ്ട്. അവസാന അഞ്ചിൽ എത്തിയിട്ടുള്ള എല്ലാവരും വിന്നറാകാൻ യോഗ്യത ഉള്ളവരാണ്. നേരിയ വോട്ടിന്‍റെ വ്യത്യാസമായിരിക്കും ഈ സീസണിലെ വിന്നറെ നിശ്ചയിക്കുന്നത്. എല്ലാ മത്സരാര്‍ഥികളും ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തുന്നത്. പ്രേക്ഷകരും അതുപോലെ വോട്ടിംഗിൽ ഏര്‍പ്പെട്ട് കൊണ്ടിരിക്കുകയാണ്. ഈ സമയത്ത് വിജയി ആരെന്ന് താൻ പറഞ്ഞാല്‍ പിആര്‍ ടീമുകൾക്ക് പ്രയോജനപ്പെടാനും അത് അവര്‍ ഉപയോഗിക്കാനും സാധ്യതയുണ്ട്. അതുകൊണ്ട് ഇപ്പോൾ വിന്നര്‍ ആരാകണമെന്നുള്ളത് മനസിൽ സൂക്ഷിക്കുകയാണെന്നും അഖിൽ പറഞ്ഞു.
നൂറയുടെ പ്രഡിക്ഷൻ
അതേസമയം, ബിഗ് ബോസ് സീസൺ ഏഴിന്‍റെ 99-ാം ദിവസം നൂറ പുറത്തായതോടെ അവസാന അഞ്ച് പേരിലേക്ക് പോരാട്ടം ചുരുങ്ങിയിരിക്കുകയാണ്. വിജയി ആരെന്ന് അറിയാൻ ഒരു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ ആരായിരിക്കും വിന്നര്‍ എന്ന് തുറന്നു പറയുകയാണ് നൂറ. ആദ്യം നെവിൻ, അനീഷ് അല്ലെങ്കിൽ ഷാനവാസ് വിന്നര്‍ ആകണമെന്ന് പറഞ്ഞ നൂറ കണ്ണടച്ച് ഒരാളെ പറയാൻ പറഞ്ഞപ്പോൾ അനുമോളുടെ പേരാണ് പറഞ്ഞത്. ആദില പോയ ശേഷമുള്ള ഫൈറ്റിലാണ് താൻ ഏറ്റവും ഡൗൺ ആയിപ്പോയതെന്നും നൂറ പറഞ്ഞു. അനുമോള് കപ്പ് എടുത്തോട്ടെ എന്ന് വരെ വിചാരിച്ച് പോയി. ഒരു കാര്യവും ഇല്ലാതെ കരയുന്ന കാണുമ്പോൾ നമുക്ക് തന്നെ നെഗറ്റീവ് തോന്നും. വീട്ടിലെ നല്ല ഗെയിമര്‍ അനീഷേട്ടനാണ്. വീട്ടിൽ കാല് കുത്തിയ ദിവസം മുതൽ അദ്ദേഹത്തിന് ഗെയിം ഉണ്ടായിരുന്നുവെന്നും നൂറ പറഞ്ഞു.
അനുമോളെ കുറിച്ചുള്ള പ്രതികരണം
അനുമോളുടെ ഐഡിയോളജി, പറയുന്ന കാര്യങ്ങൾ ഒക്കെ നമുക്ക് ഒട്ടും യോജിക്കാൻ പറ്റാത്ത മണ്ടത്തരങ്ങളാണ്. അനുമോളുടെ വിചാരം തനിക്കാണ് എല്ലാം അറിയുന്നത് എന്നാണ്. തെറ്റ് പറ്റി എന്ന് അക്സെപ്റ്റ് ചെയ്യാത്ത ആളാണ്. നെവിനെയാണ് കുടിച്ച വെള്ളത്തിൽ വിശ്വസിക്കാൻ പറ്റാത്തത്. അത് നെവിൻ തന്നെ പറയാറുണ്ട്. കണ്ണടച്ച് വിശ്വസിക്കാൻ പറ്റുന്നത് അനീഷേട്ടനെയാണെന്നും നൂറ പറഞ്ഞു. അനീഷേട്ടന്‍റെ പ്രൊപ്പോസലിൽ പക്ഷേ കുറച്ച് സംശയം ഉണ്ട്. അവസാനത്തെ ആഴ്ചയിൽ പെട്ടെന്ന് പ്രണയം പറഞ്ഞപ്പോൾ എല്ലാവര്‍ക്കും സംശയം തോന്നി. പക്ഷേ പിന്നീട് അത് സത്യം ആണെന്ന് തോന്നി. പക്ഷേ അനുവിന് ഒരു താത്പര്യവും ഇല്ലെന്നും നൂറ പറഞ്ഞു. ആദിലയെ മാറ്റി നിർത്തിയാല്‍ ശൈത്യയും അനുമോളും ആണ് ഏറ്റവും ക്ലോസ് ആയിട്ടുള്ളതെന്നും നൂറ കൂട്ടിച്ചേര്‍ത്തു.


