ബിഗ് ബോസിനു പുറത്തും ഇരുവരും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നു എന്ന വ്യക്തമാകുന്നതാണ് മസ്താനി പങ്കുവെച്ച പുതിയ ചിത്രങ്ങൾ.
ബിഗ് ബോസ് മലയാളം സീസണ്‍ ഏഴ് വിജയിയും നടിയുമായ അനുമോളും അനുമോളുടെ സഹമൽസരാർത്ഥിയും അവതാരകയുമായ മസ്താനിയും ഒരുമിച്ചുള്ള ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകര്‍ഷിക്കുന്നു. ''ഈ കുലസ്ത്രീയെ എനിക്ക് ഇഷ്ടമാണ്'' എന്ന കുറിപ്പോടെയാണ് മസ്താനി ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഒരു കഫേയിൽ നിന്നുമെടുത്ത ചിത്രങ്ങളാണ് ഇതെന്നാണ് പശ്ചാത്തലത്തിൽ നിന്നും വ്യക്തമാകുന്നത്. ''പ്രോഗ്രസീവ് കുലസ്ത്രീകൾ'' എന്നാണ് മസ്താനി പങ്കുവെച്ച ചിത്രത്തിനു താഴെ ഒരാൾ കമന്റ് ചെയ്തിരിക്കുന്നത്. മറ്റു നിരവധിപ്പേർ ഇരുവരോടുമുള്ള സ്നേഹം അറിയിച്ചും കമന്റ് ചെയ്യുന്നുണ്ട്.
ഫിനാലെക്കു മുൻപ്, എവിക്ട് ആയ മത്സരാർത്ഥികൾ തിരിച്ചെത്തിയപ്പോഴും, ഗ്രാൻഡ് ഫിനാലെയുടെ വേദിയിലും അനുമോൾക്ക് വേണ്ടി നിലയുറപ്പിക്കുകയും പിന്തുണ നൽകുകയും ചെയ്ത മത്സരാർത്ഥികളിൽ ഒരാളായിരുന്നു മസ്താനി. ബിഗ് ബോസിനു പുറത്തും ഇരുവരും തമ്മിൽ നല്ല ബന്ധം നിലനിൽക്കുന്നു എന്ന വ്യക്തമാകുന്നതാണ് മസ്താനി പങ്കുവെച്ച പുതിയ ചിത്രങ്ങൾ.
മിനി സ്‍ക്രീൻ പ്രേക്ഷകരുടെ ഇഷ്‍ട താരങ്ങളിലൊരാലാണ് ആരാധകർ അനുമോള്‍ എന്നു സ്നേഹത്തോടെ വിളിക്കുന്ന അനുക്കുട്ടി. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും പ്രശസ്‍തയായി. ബിഗ്ബോസ് കപ്പ് നേടിയതോടെ അനുമോളുടെ പ്രശസ്തി വീണ്ടും ഇരട്ടിച്ചു. ഇപ്പോൾ കൂടുതൽ ഉദ്ഘാടനങ്ങളും പ്രോഗ്രാമുകളുമായി തിരക്കിലാണ് താരം.
ബിഗ് ബോസ് മലയാളം ഷോ സീസൺ ഏഴിൽ വൈൽഡ് കാർഡ് എൻട്രിയായെത്തിയ മത്സരാർത്ഥിയായിരുന്നു അവതാരകയായ മസ്താനി. പുറത്തിറങ്ങിയതിനു ശേഷം നിരവധി സൈബർ ആക്രമണളും മസ്താനിക്ക് നേരിടേണ്ടി വന്നിരുന്നു. എന്നാൽ ഫിനാലെക്കു മുൻപുള്ള റീ എൻട്രിക്കു ശേഷം നെഗറ്റീവുകളെ പൊസിറ്റീവാക്കി മാറ്റാൻ മസ്താനിക്ക് സാധിച്ചിരുന്നു. റീ എൻട്രി നടത്തിയില്ലായിരുന്നുവെങ്കിൽ ഇതൊന്നും സാധ്യമാകുമായിരുന്നില്ല എന്നും മസ്താനി പറഞ്ഞിരുന്നു.


