താനങ്ങനെ ഒരാളെന്ന് പല തവണ ഒനിയൽ പറയാൻ ശ്രമിച്ചുവെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ ലക്ഷ്മി ഇടപെടുകയും വലിയ രീതിയിൽ വിമർശിക്കുകയും ചെയ്തിരുന്നു.

ബി​ഗ് ബോസ് മലയാളം സീസൺ 7ൽ മസ്താനിയോട് ഒനിയൽ മോശമായി പെരുമാറി എന്ന സംഭവം വലിയ ചർച്ചയായി മാറിയിരുന്നു. താനങ്ങനെ ഒരാളെന്ന് പല തവണ ഒനിയൽ പറയാൻ ശ്രമിച്ചുവെങ്കിലും അത് കേൾക്കാൻ കൂട്ടാക്കാതെ ലക്ഷ്മി ഇടപെടുകയും വലിയ രീതിയിൽ വിമർശിക്കുകയും ചെയ്തിരുന്നു, ലക്ഷ്മി നേരിട്ട് കാണാത്ത കാര്യമാണിതെന്നത് ഏറെ ശ്രദ്ധേയമാണ്. ഈ വിഷയം ഇന്ന് മോഹൻലാൽ ഇവരോട് ചോദിക്കുന്നുമുണ്ട്. ഇതിന് മുന്നോടിയായി ക്ഷമ ചോദിക്കാൻ വന്ന ലക്ഷ്മിയോട് ഒനിയൽ പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.

"വാ വിട്ട വാക്ക് തിരിച്ചെടുക്കാൻ പറ്റില്ല. അതിന് ക്ഷമ ചോദിച്ചിട്ട് കാര്യമില്ല. ക്ഷമ ചോദിക്കേണ്ട കാര്യമല്ലിത്. എന്റെ ക്യാരക്ടറിന്റെ മനോവീര്യം കുറച്ചു കാണിക്കാനാണ് നിങ്ങൾ ശ്രമിച്ചത്. ഇക്കാര്യം വെറുതെ വിടാൻ ഞാൻ ഉദ്ദേശിച്ചിട്ടില്ല. നിങ്ങൾക്ക് പുരുഷന്മാരെ ഇഷ്ടമില്ല. മിസാൻട്രിസ്റ്റ് ആണ് നിങ്ങൾ. ഇക്കാര്യം ഞാൻ തെളിയിക്കും. അതിന് ശേഷം മാപ്പിനെ കുറിച്ച് ചിന്തിക്കാം. എനിക്ക് നങ്ങളുടെ ക്ഷമ ആവശ്യമില്ല. എനിക്ക് 42 വയസായി. ഇത്രയും വർഷത്തിനിടയ്ക്ക് എനിക്ക് ചുറ്റുമുള്ള സ്ത്രീ ശക്തികളെല്ലാം സുരക്ഷിതരായിരുന്നു. എന്റെ കരിയറിൽ ഒരുപാട് ആൾക്കാരെ നയിക്കുന്നൊരാളാണ് ഞാൻ. ഇത്രയും വികൃതമായ ആരോപണത്തിൽ വീഴില്ല. നിങ്ങളെന്നെ മാനസികമായി തളർത്താൻ നോക്കുകയാണെങ്കിൽ നിനക്കതിന് സാധിക്കില്ല", എന്ന് ശബ്ദമുയർത്തി ഒനിയൽ പറയുന്നു. ഇതെല്ലാം കേട്ട് മിണ്ടാതിരിക്കുന്ന ലക്ഷ്മിയെ കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ കാണാനായിരുന്നു.

"എന്റെ ഭാ​ഗത്താണ് തെറ്റെന്ന് ഞാൻ മനസിലാക്കുന്നു. എത്ര പറഞ്ഞാലും മാറ്റാൻ പറ്റാത്ത തെറ്റായിരിക്കാം ഞാൻ ചെയ്തത്. നേരിട്ട് കാണാത്ത കാര്യമാണ് ഞാൻ പറഞ്ഞത്. 100 ശതമാനം തെറ്റും എന്റെ ഭാ​ഗത്താണ്. ഇത് എന്റെയോ മസ്താനിയുടേയോ ​ഗെയിം പ്ലാനോ ഒന്നുമല്ല. എനിക്ക് ഇമോഷണലി കൺട്രോളില്ലാതെ സംഭവിച്ച് പോയ തെറ്റാണ്", എന്നാണ് അക്ബറിനോടായി ലക്ഷ്മി പറഞ്ഞത്. എന്തായാലും ഇന്ന് വളരെ ശക്തമായി തന്നെ മോഹൻലാൽ ലക്ഷ്മിയോട് സംസാരിക്കുന്നുണ്ട്.

Asianet News Live | Ahmedabad Plane Crash | Malayalam News Live | ഏഷ്യാനെറ്റ് ന്യൂസ്