വളരെ വർ‌ഷങ്ങളായി ടെലിവിഷൻ രം​ഗത്ത് സജീവമായിട്ടുള്ള ആൽബി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 

തിരുവനന്തപുരം: സംവിധാനവും അഭിനയേതാവായും പ്രേക്ഷക മനസ് കീഴടക്കിയ താരമാണ് ആൽബി ഫ്രാൻസിസ്. രണ്ട് വർഷം മുമ്പാണ് താരം സാന്ത്വനം പരമ്പരയിലെ ജയന്തി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കവർന്ന നടി അപ്സര രത്നാകരനെ വിവാഹം ചെയ്തത്. ഉള്ളത് പറഞ്ഞാല്‍ എന്ന സീരിയൽ സംവിധാനം ചെയ്താണ് ആല്‍ബി ഫ്രാൻസിസ് ശ്രദ്ധേയനായത്. അതേ സീരിയിലില്‍ മുഖ്യ കഥാപാത്രം ചെയ്‍തത് അപ്‍സരയാണ്. സംവിധായകൻ എന്നതിന് പുറമെ ടെലിവിഷൻ അവതാരകനുമാണ് ആല്‍ബി ഫ്രാൻസിസ്. 

വളരെ വർ‌ഷങ്ങളായി ടെലിവിഷൻ രം​ഗത്ത് സജീവമായിട്ടുള്ള ആൽബി പങ്കുവെച്ച ഏറ്റവും പുതിയ കുറിപ്പാണ് ശ്രദ്ധനേടുന്നത്. 'സ്വന്തം ജീവിത പങ്കാളിയെക്കുറിച്ച് ഒരുപാട് ഒരുപാട് അഭിമാനം തോന്നുമ്പോൾ ഞാൻ എന്തു ചെയ്യണം…ഞാൻ നിന്നെ സ്നേഹിക്കുന്നു പ്രിയതമേ…വരുന്നവരുടെയും, പോയവരുടെയും പ്രിയപ്പെട്ട മത്സരാർത്ഥി ഒരു ആൾ തന്നെ.. അപ്സര.. ഒരേ ഒരു റാണി' എന്നാണ് അപ്സരയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ആൽബി കുറിച്ചത്. ബിഗ്ബോസിലെ ശക്തയായൊരു മത്സരാർത്ഥിയാണ് അപ്സര. അപ്സരയ്ക്ക് പിന്തുണയറിയിച്ച് ആൽബി നിരന്തരമായി പോസ്റ്റുകൾ പങ്കുവെക്കാറുണ്ട്. 

കഴിഞ്ഞ ദിവസം ആദ്യ പ്രണയത്തെ കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കാന്‍ ബിഗ് ബോസ് ആവശ്യപ്പെട്ടപ്പോൾ ഇതിന് രസകരമായൊരു കഥ പറഞ്ഞത് ആരാധകർ ഏറ്റെടുത്തിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തനിക്കുണ്ടായിരുന്ന പ്രണയത്തെ കുറിച്ചാണ് അപ്‌സര സംസാരിച്ചത്. അന്ന് പുള്ളിയുടെ അച്ഛന്‍ ഇലക്ഷന് മത്സരിച്ച് വിജയിച്ചതിന്റെ ചിലവ് ചോദിച്ചപ്പോള്‍ എന്റെ ബാഗില്‍ ഇട്ടിട്ടുണ്ടെന്ന് പറഞ്ഞു.

View post on Instagram

 പോയി നോക്കുമ്പോള്‍ അഞ്ചു രൂപയുടെ രണ്ട് മഞ്ചാണ്. ഞാന്‍ ബസ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പുള്ളി എനിക്കൊരു ലെറ്റര്‍ കൊണ്ട് തന്നു. മറുപടി നാളെ തരണമെന്നാണ് പറഞ്ഞത്. നോക്കിയപ്പോള്‍ ഒരു ലവ് ലെറ്ററാണ്. എന്നെ ചക്കരേ എന്നായിരുന്നു വിളിച്ചിരുന്നത്. ആ കത്ത് തുറന്ന് നോക്കിയപ്പോള്‍ പുള്ളിക്കാരന്‍ അടുത്ത് വരുമ്പോഴുള്ള മണമാണ്. കാരണം പുള്ളി ആ സ്‌പ്രേ കത്തിന് മുകളിൽ അടിച്ചിരുന്നു. അങ്ങനെ ഇഷ്ടം തോന്നിയെന്നായിരുന്നു നടി പറഞ്ഞത്.

കാമുകന്‍റെ പേര് മാലയില്‍ കോര്‍ത്ത് ജാന്‍വി; ആ ബന്ധം സ്ഥിരീകരിച്ച് ബോളിവുഡ്

'എന്നെ കാണുന്നതേ എല്ലാവർക്കും അസ്വസ്ഥതയാ..'; വിങ്ങലോടെ ജാസ്മിൻ, വലയെറിഞ്ഞ് തുടങ്ങി സിബിൻ