കുഞ്ചാക്കോ ബോബനെ നായകനാക്കി '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന പുതിയ ചിത്രം ഒരുങ്ങുന്നു. 'രോമാഞ്ചം', 'ആവേശം' സിനിമകളുടെ അസിസ്റ്റന്റ് ആയിരുന്ന ഷിഫിന ബബിൻ പക്കറാണ് രചനയും സംവിധാനവും.

അനന്തു എന്‍റ‍‍ര്‍ടെയ്ൻമെന്‍റ്സ്, തിയേറ്റർ ഓഫ് ഡ്രീംസ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ സംയുക്തമായി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്‍റെ ടൈറ്റിൽ പുറത്തുവിട്ടു. '40 ഡെയ്സ് ഓഫ് ഹൗസ് പാർട്ടി' എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ കുഞ്ചാക്കോ ബോബനും ഒട്ടേറെ പുതുമുഖങ്ങളും അണിനിരക്കും. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്‍റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

അടുത്തിടെ നടന്ന സിനിമയുടെ പൂജ ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ ഉള്‍പ്പെടെ ഒട്ടേറെ താരങ്ങളും സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. ഏപ്രിൽ 6-ന് കൊടുങ്ങല്ലൂരിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചിരുന്നത്. ചിത്രത്തിന്‍റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്.

ഛായാഗ്രഹണം: ആൽബി ആന്‍റണി, എഡിറ്റർ: വിവേക് ഹർഷൻ, സംഗീതം: ബിബിൻ അശോക്, സൗണ്ട് ഡിസൈൻ: വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷൻ ഡിസൈനർ മാനവ് സുരേഷ്, കോസ്റ്റ്യൂം: മഷർ ഹംസ, മേക്കപ്പ്: റോണക്സ് സേവ്യർ, പ്രൊഡക്ഷൻ കൺട്രോളര്‍: കിഷോർ പുറക്കാട്ടിരി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: മൻസൂർ റഷീദ്, ആർട്ട് ഡയറക്ടർ അഖിൽ ദാമോദർ, എക്സി.പ്രൊഡ്യൂസർ അമൽ സേവ്യർ മനക്കത്തറയിൽ, രതീഷ് മണ്ണാർക്കാട്, ഗാനരചന വിനായകക് ശശികുമാർ, കോറിയോഗ്രഫി ഷെരീഫ് മാസ്റ്റർ, സിങ്ക് സൗണ്ട് വൈശാഖ് പി.വി, സ്റ്റിൽസ് ഷെയ്ൻ സബൂറ, പിആർ ആൻഡ് മാർക്കറ്റിംഗ് വൈശാഖ് സി വടക്കേവീട്, ജിനു അനിൽ കുമാർ, കളറിസ്റ്റ് രമേഷ് സി.പി, ഡിഐ കളർ പ്ലാനറ്റ് സ്റ്റുഡിയോസ്, ടൈറ്റിൽ ഡിസൈൻ അഭിലാഷ് ചാക്കോ, പിആർഒ ആതിര ദിൽജിത്ത്.

YouTube video player