'വിസിറ്റർ' സിനിമയുടെ പരിപാടിയിൽ ധ്യാൻ ശ്രീനിവാസൻ നടത്തിയ തമാശയ്ക്ക് അജു വർഗീസ് നൽകിയ മറുപടി ശ്രദ്ധേയമായി. ശ്രീനിവാസന്റെ ഏറ്റവും മികച്ച തിരക്കഥയാണ് ധ്യാൻ എന്ന് അജു പ്രതികരിച്ചു.

ലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളാണ് അജു വർ​ഗീസും ധ്യാൻ ശ്രീനിവാസനും. ഇരുവരും ഒന്നിച്ച് കൂടിയാൽ പിന്നെ തഗ്ഗിന്റെ പെരുമഴയാകുമെന്ന കാര്യത്തിൽ തർക്കമില്ല. അതെല്ലാം സോഷ്യലിടത്ത് വൈറലാകുകയും ചെയ്യും. അത്തരത്തിൽ തമിഴ്നാട് സത്യപ്രതിജ്ഞ ചടങ്ങിൽ തൃഷ വന്നതിനെ കുറിച്ച് ധ്യാൻ പറഞ്ഞത് ഏറെ വൈറലായിരുന്നു. താൻ മുഖ്യമന്ത്രിയാകുമ്പോൾ നവ്യ നായർ സാരിയുടുത്ത് മുന്നിൽ തന്നെയുണ്ടാവണം എന്നായിരുന്നു തമാശരൂപേണ വിസിറ്റര്‍ സിനിമയുടെ പരിപാടിയിൽ ധ്യാൻ പറഞ്ഞത്. ഇതിന് അജു വർ​ഗീസ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലായി മാറിയിരിക്കുന്നത്.

ശ്രീനിവാസൻ സാറിന്റെ ഏറ്റവും മികച്ച തിരക്കഥയാണ് ധ്യാൻ എന്നാണ് അജു വർ​ഗീസ് പറയുന്നത്. ഇനി തമിഴ്നാട്ടിലേക്ക് പോകാൻ പറ്റില്ലെന്ന് മനസിലായെന്നും വിജയ് സാറിനോട് നൻപന് വേണ്ടി ക്ഷമ ചോദിക്കുന്നുവെന്നും തമാശരൂപേണ അജു വർ​ഗീസ് പറഞ്ഞു. ഇതെല്ലാം കേട്ട് നിറഞ്ഞ് ചിരിക്കുന്ന ധ്യാനിനെയാണ് വേദിയിൽ കാണാനായത്.

"ശ്രീനിവാസന്‍ സാറിന്‍റെ ഏറ്റവും മികച്ച തിരക്കഥ, അത് ധ്യാന്‍ ശ്രീനിവാസന്‍ മാത്രമാണ്. അതില്‍ എനിക്ക് ഒന്നും പറയാനില്ല. അതേ നര്‍മ്മങ്ങളും സറ്റയറും ഒക്കെ ആ പാരമ്പര്യം മുന്നോട്ട് കൊണ്ടു പോകുന്നത് കാണുമ്പോള്‍, സുഹൃത്ത് എന്ന നിലയില്‍ സന്തോഷം മാത്രമെ ഉള്ളൂ. ധ്യാന്‍ ആണ് യഥാര്‍ത്ഥ സോഷ്യലിസ്റ്റ്. അതാണ് അദ്ദേഹത്തില്‍ എനിക്ക് ഏറ്റവും ഇഷ്ടം. ആ മനോഭാവം കൊണ്ടുനടക്കുന്ന ഒരേയൊരു മനുഷ്യന്‍ ധ്യാന്‍ ആണ്. എന്‍റെ അഭിപ്രായത്തില്‍ ധ്യാന്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ടുതന്നെയാണ് അദ്ദേഹം അമ്മയുടെ തലപ്പത്ത് വന്നാല്‍ നന്നാവുമെന്ന് ഞങ്ങള്‍ക്കൊക്കെ തോന്നിയത്. വേറൊന്നും കൊണ്ടല്ല. അതില്‍ നടക്കുന്നതൊക്കെ വിളിച്ച് പറയും. അപ്പോള്‍ മാധ്യമങ്ങള്‍ക്ക് വേറെ ഒന്നും വേണ്ട കാര്യങ്ങള്‍ അറിയാന്‍. പിന്നെ അമ്മയെ നോക്കാന്‍ പുള്ളിയ്ക്ക് വല്യ താല്പര്യമൊന്നും ഉണ്ടാവില്ല. ആ അവസരത്തില്‍ ഇടവേള ചേട്ടനെ ഒക്കെ ഏല്‍പ്പിച്ച് കാര്യങ്ങള്‍ നടത്തും. ഇന്ന് ഒരു കാര്യം മനസിലായി. ഇനി തമിഴ്നാട്ടിലോട്ട് കയറാന്‍ പറ്റില്ല. അതുകൊണ്ട് എന്‍റെ പൊന്ന് സിഎം സാര്‍.. വിജയ് സര്‍.. എന്‍ നന്‍പനിക്ക് പൈത്യം. അതിലെ എനക്ക് ഒന്നുമെ പണ്ണ മുടിയാണ്. നീങ്ക മന്നിച്ചിട്ങ്കേ", എന്നായിരുന്നു അജു വർ​ഗീസിന്റെ വാക്കുകൾ.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming