വിനീത് ശ്രീനിവാസൻ്റെ 'മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന് സംവിധായകൻ അഭിനവ് സുന്ദർ നായക്
അഭിനവ് സുന്ദർ നായക് വിനീത് ശ്രീനിവാസനെ നായകനാക്കി ഒരുക്കിയ ചിത്രമായിരുന്നു മുകുന്ദൻ ഉണ്ണി അസോസിയേറ്റ്‌സ്. മികച്ച പ്രേക്ഷക പ്രശംസകൾ നേടിയ ചിത്രം തിയേറ്ററിൽ വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ചിത്രത്തിൻറെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് നേരത്തെ തന്നെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നു. എന്നാൽ പിന്നീട് അതുമായി ബന്ധപ്പെട്ട അപ്‌ഡേറ്റുകൾ ഒന്നും തന്നെ വന്നിരുന്നില്ല. ഇപ്പോഴിതാ രണ്ടാം ഭാഗത്തെ കുറിച്ച് അഭിനവ് സുന്ദർ നായക് പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്.
ആദ്യ ഭാഗത്തിന്റെ സീക്വൽ തന്നെയാണ് രണ്ടാം ഭാഗം എന്നാണ് അഭിനവ് സുന്ദർ നായക് പറയുന്നത്. "മുകുന്ദനുണ്ണി രണ്ടാം ഭാഗം ആദ്യ ഭാഗത്തിന്റെ തുടർച്ചയയായിട്ട് തന്നെയാണ് ഒരുക്കുന്നത്. വേറെയും പുതിയ കഥാപാത്രങ്ങൾ അതിൽ വരും പക്ഷേ മുകുന്ദനുണ്ണിയെ തന്നെയാണ് സിനിമ ഫോളോ ചെയ്യുന്നത്. വേറെയും ലീഡിങ് ആക്ടേഴ്‌സിനെ കൊണ്ട് വരാൻ പ്ലാൻ ഉണ്ട്." അഭിനവ് പറയുന്നു. ക്യൂ സ്റ്റുഡിയോക്ക് നൽകിയ അഭിമുഖത്തിലായിരുന്നു അഭിനവിന്റെ പ്രതികരണം.
അതേസമയം നസ്ലെൻ നായകനായി എത്തിയ മോളിവുഡ് ടൈംസ് ആണ് അഭിനവിന്റെ ഏറ്റവും പുതിയ ചിത്രം. രു സിനിമാ മോഹിയുടെ യാത്രകളിലൂടെ ആരും പറയാത്ത കഥ പറഞ്ഞ മോളിവുഡ് ടൈംസ് ഒരു മികച്ച തിയേറ്റർ എക്സ്പീരിയൻസ് സമ്മാനിക്കുന്നുണ്ടെന്നാണ് പ്രേക്ഷകാഭിപ്രായം.സംവിധായകനായ അഭിനവ് സുന്ദർ നായകിൻ്റെ ആത്മകഥാംശമുള്ള സിനിമ കൂടിയാണ് മോളിവുഡ് ടൈംസ് എന്ന് പ്രൊമോഷൻ അഭിമുഖങ്ങളിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഒപ്പം, കേന്ദ്ര കഥാപാത്രമായ നസ്‌ലൻ്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച പെർഫോമൻസ് ആണ് സിനിമയിൽ ഉടനീളം ഉള്ളതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
അതേസമയം, ‘മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്’ എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നസ്‌ലനെ കൂടാതെ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലീം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കൂടാതെ രണ്ട് പ്രമുഖ താരങ്ങളും അതിഥി വേഷത്തിൽ എത്തുന്നുണ്ട്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ തന്നെ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ രചിക്കുന്നത് രാമു സുനിലാണ്. ക്യാമറ കൈകാര്യം ചെയ്യുന്നത് വിശ്വജിത്ത് ഒടുക്കത്തിൽ. സംഗീതം: ജേക്സ് ബിജോയ്. എഡിറ്റിംഗ്: നിധിൻ രാജ് അരോൾ & ഡയറക്ടർ, സൗണ്ട് ഡിസൈൻ & മിക്‌സിംഗ്: വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ: ആശിഖ് എസ്, കോസ്റ്റ്യൂം: മാഷർ ഹംസ, മേക്കപ്പ്: റോണെക്‌സ് സേവിയർ, പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വിഎഫ്എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ എസ് ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിജിറ്റൽ മാർക്കറ്റിങ്ങ് ഒബ്സ്ക്യൂറഎന്റർടൈൻ


