മാതം​ഗി എന്നായിരുന്നു സുചിത്രയുടെ കഥാപാത്ര പേര്.

വാനമ്പാടി എന്ന സീരിയലിലൂടെ മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ ആളാണ് സുചിത്ര നായർ. വില്ലത്തി വേഷത്തിൽ എത്തിയ സുചിത്ര തന്റെ വേഷം തന്മയത്വത്തോടെ അവതരിപ്പിച്ച് കയ്യടി നേടി. ശേഷം ബി​ഗ് ബോസ് മലയാളത്തിൽ മത്സരാർത്ഥിയായി എത്തിയതോടെ താരത്തിന്റെ കരിയർ തന്നെ മാറിമറിഞ്ഞു. നിലവിൽ മോഹൻലാലിന്റെ നായികയായി മലൈക്കോട്ടൈ വാലിബനിൽ ഞെട്ടിച്ചിരിക്കുകയാണ് സൂചിത്ര. മാതം​ഗി എന്നായിരുന്നു കഥാപാത്ര പേര്. ഈ അവസരത്തിൽ വാലിബൻ സെറ്റിൽ കൺഫർട്ടബിൾ അല്ലായിരുന്നു വസ്ത്രത്തെ കുറിച്ച് പറഞ്ഞപ്പോൾ നടന്ന കാര്യങ്ങൾ തുറന്നു പറയുകയാണ് സുചിത്ര.

"വാലിബനിലേത് പോലുള്ള വസ്ത്രം ധരിക്കുമ്പോൾ പേടി ഉണ്ടായിരുന്നു. അമ്മ അറിഞ്ഞിരുന്നില്ല ഇങ്ങനത്തെ വേഷം ആണെന്ന്. ആദ്യം നിങ്ങൾ കണ്ട കോസ്റ്റ്യൂമേ ആയിരുന്നില്ല എന്റേത്. കുറച്ചൂടെ ​ഗ്ലാമറസ് ടൈപ്പ് ആയിരുന്നു. അതിട്ട് നോക്കിയ ശേഷം കോസ്റ്റ്യൂം ചേട്ടനോട് പറഞ്ഞു ഞാൻ ഇതിൽ കൺഫർട്ടബിൾ അല്ലെന്ന്. എനിക്ക് ടെൻഷൻ ആകുന്നു ഇതിടാൻ പറ്റത്തില്ലെന്ന് പറഞ്ഞു. ശേഷം ടിനു ചേട്ടനോട് കാര്യം പറഞ്ഞു. ചേട്ടാ ഞാൻ കോസ്റ്റ്യൂമിൽ അത്ര കൺഫർട്ടബിൾ അല്ല. എന്തെങ്കിലും ചെയ്തു തരാൻ പറ്റുമോന്ന് ചോദിച്ചു. അതിനെന്താ പ്രശ്നം ഇങ്ങനത്തെ വസ്ത്രം ആണെന്നൊന്നും പറഞ്ഞിട്ടില്ലായിരുന്നോന്ന് ടിനു ചേട്ടൻ ചോദിച്ചു. ഇല്ലെന്ന് ഞാനും. പുള്ളിക്കാരൻ പോയി ലിജോ സാറിന്റടുത്ത് പറഞ്ഞിട്ട് തിരിച്ചുവന്നു. ഇവിടെ ശരീരം കാണിക്കാൻ വേണ്ടി ആരും വസ്ത്രം ധരിക്കണ്ട. അവർക്ക് കൺഫർട്ടബിൾ അല്ലെങ്കിൽ മാറ്റിക്കൊടുക്ക. അത്രയും ചെയ്ത് തന്നവർക്ക് ജസ്റ്റ് ഷോർഡർ കാണിച്ചെന്ന് കരുതി ഒന്നും ചെയ്യാനില്ല. മരുഭൂമിയിൽ നിന്നും പറഞ്ഞ് വിടില്ലെന്ന ധൈര്യത്തിൽ പറഞ്ഞതാ. ആദ്യത്തെ കോസ്റ്റ്യൂം ആയിരുന്നേൽ വെറൊരു എക്സ്ട്രീമിൽ നിങ്ങൾക്ക് എന്നെ കാണേണ്ടി വന്നേനെ", എന്നാണ് സുചിത്ര നായർ പറഞ്ഞത്. ജാങ്കോ സ്പെയ്സ് എന്ന യുട്യൂബ് ചാനലിനോട് ആയിരുന്നു താരത്തിന്റെ പ്രതികരണം. 

ക്ലൈമാക്സിൽ 'ഹനുമാൻ്റെ' രൂപം; തിയറ്ററിൽ അലറി വിളിച്ച്, വീണുരുണ്ട് സ്ത്രീ, എന്തെന്നറിയാതെ ഞെട്ടി കാണികൾ

Madabhara Mizhiyoram - Lyrical | Malaikottai Vaaliban| Mohanlal,Lijo Jose Pellissery|Prashant Pillai