തൻ്റെ പുതിയ ചിത്രമായ 'ഭൂത് ബംഗ്ല' കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ള ഒരു ശുദ്ധ വിനോദ സിനിമയാണെന്ന് അക്ഷയ് കുമാർ. 'ധുരന്ധർ' പോലുള്ള സിനിമകൾ മുതിർന്നവർക്കുള്ളതാണെങ്കിലും, വ്യത്യസ്ത സിനിമകൾ ഇഷ്ടപ്പെടുന്ന എല്ലാ പ്രേക്ഷകർക്കും 'ഭൂത് ബംഗ്ല'യും ആസ്വദിക്കാനാകും.

തന്റെ പുതിയ സിനിമയായ ഭൂത് ബംഗ്ലായെ കുറിച്ച അക്ഷയ് കുമാർ പറഞ്ഞ വാക്കുകൾ ചർച്ചയാവുന്നു. ധുരന്ധർ പോലുള്ള സിനിമകൾ ഇഷ്ടപ്പെടുന്നവർക്കും ഭൂത് ബംഗ്ലാ ഇഷ്ടപ്പെടുമെന്നും എന്റർടൈൻമെന്റ് ചിത്രമാണിതെന്നും അക്ഷയ് കുമാർ പറയുന്നു. സിനിമയുടെ പ്രൊമോഷൻ ഇവന്റിനിടെയായിരുന്നു അക്ഷയ് കുമാറിന്റെ പ്രതികരണം.

Add Asianetnews as a Preferred SourcegooglePreferred

"ധുരന്ധർ ഒരു മികച്ച ചിത്രമാണ്, ഞാൻ അത് കണ്ടിട്ടുണ്ട്. 'ഭൂത് ബംഗ്ലാ' ഒരു വ്യത്യസ്ത ചിത്രമാണ്. 'ധുരന്ധർ' മുതിർന്നവർക്കുള്ള ചിത്രമാണ്. ഇത് 'ഭൂത് ബംഗ്ലാ' കുട്ടികൾക്കും കുടുംബങ്ങൾക്കും വേണ്ടിയുള്ളതാണ്. ഈ സിനിമ നിർമിക്കുമ്പോൾ, നിലവിലെ ട്രെൻഡ് എന്താണെന്ന് ഞങ്ങൾ നോക്കിയിരുന്നില്ല. പകരം കഥ നല്ലതാണോ അല്ലയോ എന്ന് ഞങ്ങൾ നോക്കി. അതിനനുസരിച്ച് ഞങ്ങൾ ഈ ചിത്രം നിർമിച്ചു. ഞങ്ങൾ ഒരിക്കലും ട്രെൻഡിനെക്കുറിച്ച് ചിന്തിച്ചിരുന്നില്ല." അക്ഷയ് കുമാർ പറയുന്നു

"ധുരന്ധർ, ബോർഡർ 2 പോലുള്ള സിനിമകൾ വളരെ നന്നായി പോകുന്നു. ധുരന്ധർ പോലുള്ള സിനിമകൾ കാണുന്നവർക്കും 'ഭൂത് ബംഗ്ലാ' ആസ്വദിക്കാൻ കഴിയും. എന്റെ അഭിപ്രായത്തിൽ ഞങ്ങളുടെ വിപണന സാധ്യത വലുതാണ്. ആളുകൾ വ്യത്യസ്ത കാര്യങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നു. അതാണ് ഭൂത് ബംഗ്ലാ കൊണ്ട് ഞങ്ങൾക്കുള്ള ഏറ്റവും വലിയ ഗുണം. മാത്രമല്ല, ഇത് ശുദ്ധമായ വിനോദമാണ്, ഒരു രസകരമായ സിനിമയാണ്. ആളുകൾ എല്ലാത്തരം സിനിമകളും ആസ്വദിക്കുന്നു." അക്ഷയ് കുമാർ കൂട്ടിച്ചേർത്തു.

അതേസമയം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ ഒരുക്കിയ ചിത്രമാണ് ധുരന്ധർ 2. ആദ്യ ഭാഗത്തിന്റെ വമ്പൻ വിജയം തന്നെയാണ് രണ്ടാം ഭാഗത്തിനും ബോക്സ് ഓഫീസിൽ ലഭിക്കുന്നത്.