'കാന്താര'യിലെ ദൈവ കോലത്തെ അനുകരിച്ച് അപമാനിച്ചെന്ന കേസിൽ നടൻ രൺവീർ സിംഗ് മാപ്പ് പറയണമെന്നും ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും കർണാടക ഹൈക്കോടതി ഉത്തരവിട്ടു. Mistake Has Happened; Karnataka High Court Tells Ranveer Singh Over Kantara Movie Mimicry Actor To File Apology Affidavit
കാന്താര 2 സിനിമയുമായി ബന്ധപ്പെട്ട് ദൈവ കോലത്തെ അപമാനിച്ചുവെന്ന കേസിൽ രൺവീൻ സിംഗ് മാപ്പ് പറയണമെന്ന് കർണാടക ഹൈക്കോടതി. രൺവീർ ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കണമെന്നും ഉത്തരവിൽ പറയുന്നു. മതവികാരങ്ങളെ മാനിക്കാൻ പൊതുപ്രവർത്തകർക്ക് ഉത്തരവാദിത്വമുണ്ടെന്നും ഹൈക്കോടതി.
തന്റെ പ്രവൃത്തികൾക്ക് നിരുപാധികം ക്ഷമാപണം നടത്തി സത്യവാങ്മൂലം സമർപ്പിക്കാൻ തയ്യാറാണെന്ന് രൺവീർ സിംഗ് കർണാടക ഹൈക്കോടതിയെ അറിയിച്ചതായും കോടതി നിർദ്ദേശങ്ങൾക്കനുസൃതമായി ചാമുണ്ഡി ക്ഷേത്രം സന്ദർശിക്കാനുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
ഗോവ ഫിലിം ഫെസ്റ്റിവലിന്റെ സമാപന ചടങ്ങിൽ കാന്താരയിലെ ദൈവ സങ്കല്പവുമായി ബന്ധപ്പെട്ട നടത്തിയ അനുകരണമാണ് നടന് വിനയായത്. മതവികാരം വ്രണപ്പെടുത്തിയെന്ന പേരിൽ ബംഗളുരു പൊലീസാണ് കേസെടുത്തത്. ബംഗളൂരുവിൽ പ്രവർത്തിക്കുന്ന അഭിഭാഷകനായ പ്രശാന്ത് മെത്തൽ ആണ് പരാതി നൽകിയത്. അതേസമയം ആദിത്യ ധർ ഒരുക്കിയ ധുരന്ധർ 2 ആണ് രൺവീറിന്റെ ഏറ്റവും പുതിയ ചിത്രം. ആദ്യ ഭാഗത്തിന്റെ വ്യജയം രണ്ടാം ഭാഗത്തിലും തുടരുന്ന കാഴ്ചയാണ് കാണുന്നത്. ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് ചിത്രം നേടിയത് 500 കോടിക്ക് മുകളിലാണ്.


