Asianet News MalayalamAsianet News Malayalam

Joju george|ഒരു കലാകാരനോടുളള വിരോധം തൊഴിൽ മേഖലയോട് കാണിക്കരുത്; പ്രതിപക്ഷ നേതാവിന് ബി ഉണ്ണികൃഷ്ണന്റെ കത്ത്

ജോജുവിന്റെ കാര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കും.

B Unnikrishnan write letter to opposition leader for joju george issue
Author
Kochi, First Published Nov 8, 2021, 12:04 PM IST

കൊച്ചി: നടൻ ജോജു ജോർജ്(joju george) വിവാദത്തിൽ പ്രതിപക്ഷ നേതാവ് വിഡി സതീശന്(vd satheesan) കത്തയച്ച് ഫെഫ്ക ജനറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണൻ(b unnikrishnan). സഹപ്രവർത്തകന് ബുദ്ധമുട്ടുണ്ടായപ്പോൾ സമാശ്വസിപ്പിക്കുകയാണ് താൻ ചെയ്തതെന്ന് ഉണ്ണികൃഷ്ണൻ പറയുന്നു. ജോജുവിന്റെ ഇടപെടൽ രാഷ്ട്രീയ ശരി തർക്കവിഷയമാണെങ്കിലും അദ്ദേഹത്തിന്റെ പ്രതിഷേധത്തെ ജനാധിപത്യപരമായി കാണുന്നതാണ് ഉചിതമെന്നും കത്തിൽ പറയുന്നു.

ജോജുവിനെ മദ്യപൻ എന്നാക്ഷേപിച്ച് വിമർശിച്ചത് ശരിയായില്ല. സഹപ്രവർത്തകനെ പൊതു സമൂഹത്തിൽ ഇത്തരത്തിൽ ആക്ഷേപിച്ചതിലാണ് തങ്ങൾക്ക് പ്രതിഷേധം. തുടർന്നുളള ഒത്തുതീർപ്പ് ചർച്ചകൾ അട്ടിമറിച്ചത് താനാണെന്ന ചില മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ആരോപണം ശരിയല്ലെന്നും ബി ഉണ്ണികൃഷ്ണൻ പറയുന്നു. 

വിഷയം ഒത്തുതീർക്കണോയെന്ന് തീരുമാനിക്കേണ്ടത് ജോജു തന്നെയാണ്. മുണ്ടക്കയത്ത് സിനിമാ ലൊക്കേഷനിലേക്ക് കോൺഗ്രസ് പ്രവർത്തകർ മാ‍ർച്ച് നടത്തിയ സംഭവത്തിൽ പ്രതിപക്ഷ നേതാവെന്ന നിലയിൽ ഇടപെടണം. ഒരു കലാകാരനോടുളള വിരോധം തൊഴിൽ മേഖലയോടൊന്നാകെ കാണിക്കരുതെന്നും കത്തിൽ ബി ഉണ്ണികൃഷ്ണൻ പറയുന്നു. 

Read Also: JoJu George|ജോജുവിനെതിരായ 'ഗുണ്ടാ' പരാമർശം; ശക്തമായി പ്രതിഷേധിക്കുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ

നേരത്തെയും വിഷയത്തിൽ പ്രതികരണവുമായി ബി ഉണ്ണികൃഷ്ണൻ രം​ഗത്തെത്തിയിരുന്നു. ടന്റെ വാഹനം തല്ലിത്തകർത്തത് ഒരുതരത്തിലും ന്യായീകരിക്കാനാകില്ലെന്നും കലാകാരനെ ഗുണ്ട എന്ന് വിളിച്ച കെപിസിസി പ്രസിഡന്റെ പരാമർശം തികച്ചും പ്രതിഷേധാർഹമാണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞിരുന്നു.

'രണ്ട് മണിക്കൂറായി പെട്ട് കിടക്കുന്നു', കൊച്ചിയിൽ വഴി തടഞ്ഞുള്ള കോൺഗ്രസ് സമരത്തിനെതിരെ രോഷാകുലനായി നടൻ ജോജു

അതേസമയം, ജോജുവിന്റെ കാര്‍ അക്രമിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് പ്രതിചേര്‍ത്ത കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് സ്റ്റേഷനിലെത്തി കീഴടങ്ങിയേക്കും. സംസ്ഥാന വ്യാപകമായി കോണ്‍ഗ്രസ് സംഘടിപ്പിച്ചിരിക്കുന്ന ചക്രസ്തംഭന സമരത്തിന് പിന്നാലെ കീഴടങ്ങാനാണ് ആലോചിക്കുന്നത്. സമരത്തിനു ശേഷം നേതാക്കള്‍ ഡിസിസിയില്‍ പ്രത്യേക യോഗം വിളിച്ചിട്ടുണ്ട്. ഇന്ധന വിലവര്‍ധനക്കെതിരെ കഴിഞ്ഞയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ സമരത്തിലാണ് നടന്‍ ജോജു ജോര്‍ജുമായി പ്രശ്‌നമുണ്ടായത്. സമരത്തെ തുടര്‍ന്നുണ്ടായ ഗതാഗത തടസ്സത്തില്‍ പ്രതികരിച്ച ജോജുവിന്റെ കാറിന് നേരെ ആക്രമണമുണ്ടാകുകയായിരുന്നു.

Joju george| ജോജുവിന്റെ കാര്‍ ആക്രമിച്ച സംഭവം: പ്രതികള്‍ ഇന്ന് കീഴടങ്ങിയേക്കും

Follow Us:
Download App:
  • android
  • ios