സിനിമ റിവ്യൂ കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേകസംഘം; സൈബർ പൊലീസുകാരും സംഘത്തില്‍
റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി.

കൊച്ചി: എറണാകുളത്ത് എടുത്ത സിനിമ റിവ്യൂ കേസ് അന്വേഷണത്തിനായി പൊലീസ് പ്രത്യേകസംഘം രൂപീകരിച്ചു. എസിപി ജയകുമാറിന്റെ നേതൃത്വത്തിൽ ഉള്ള സംഘം കേസ് അന്വേഷിക്കും. സൈബർ പൊലീസുകാരും സംഘത്തിലുണ്ട്. ഈ മാസം ഇരുപത്തിയഞ്ചിനാണ് കൊച്ചി സിറ്റി പൊലീസ് തിയറ്ററുകളിലുള്ള സിനിമയെ മോശമാക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ സിനിമ റിവ്യൂ ചെയ്തവര്‍ക്കെതിരെ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്.
റാഹേൽ മകൻ കോര എന്ന സിനിമയുടെ സംവിധായകൻ ഉബൈനിയുടെ പരാതിയിലാണ് കേസ്. സമൂഹമാധ്യമങ്ങളിലൂടെ സിനിമ മോശമാണെന്ന് വരുത്തിതീർക്കാൻ ശ്രമിച്ചെന്നാണ് പരാതി. എറണാകുളം സെൻട്രൽ പൊലീസ് ആണ് കേസ് റജിസ്റ്റർ ചെയ്തിട്ടുള്ളത്. 9 പേർക്കെതിരെയാണ് കേസ്. സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ യൂട്യൂബും ഫേസ്ബുക്കും പ്രതികളാണ്.
നേരത്തെ റിലീസിങ് ദിനത്തിൽ തിയറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി ഹൈക്കോടതി പരിഗണിച്ചിരുന്നു. ആരോമലിന്‍റെ ആദ്യ പ്രണയം എന്ന് സിനിമയുടെ സംവിധായകൻ മുബീൻ നൗഫല്‍ ആയിരുന്നു ഹര്‍ജി നല്‍കിയത്. ഇതേത്തുടര്‍ന്ന് സിനിമയുടെ റിലീസിന് ശേഷം ആദ്യ ഏഴ് ദിവസം റിവ്യൂ അനുവദിക്കരുതെന്ന് ഹൈക്കോടതി പറഞ്ഞതായി പ്രചരണം നടന്നിരുന്നു. എന്നാല്‍ ഇത്തരത്തില്‍ ഒരു ഉത്തരവ് ഇറക്കിയിട്ടില്ലെന്ന് ഹൈക്കോടതി തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
റിലീസിങ് ദിനത്തിൽ തിയറ്റർ കേന്ദ്രീകരിച്ചുള്ള നെഗറ്റീവ് റിവ്യൂ നിയന്ത്രിക്കണമെന്ന ഹർജി പരിഗണിച്ചപ്പോഴാണ് കോടതി നിലപാടറിയിച്ചത്. സിനിമാ വ്യവസായത്തെ നശിപ്പിക്കരുതെന്ന് അഭിപ്രായപ്പെട്ട കോടതി പ്രോഡ്യൂസേഴ്സ് അസോസിയേഷൻ ഇത്രയും കാലം എവിടെയായിരുന്നുവെന്നും ചോദിച്ചിരുന്നു.
ഫോൺ കയ്യിലുള്ളവർക്ക് എന്തും ആകാമെന്ന അവസ്ഥയാണുള്ളതെന്നും ബ്ലാക്മെയിലിംഗ് നടത്തുന്ന വ്ലോഗർമാർ മാത്രമാണ് കോടതി ഉത്തരവിനെ ഭയപ്പെടേണ്ടതെന്നും ഹൈക്കോടതി വ്യക്തമാക്കി. റിവ്യൂ നിയന്ത്രിക്കാൻ പ്രത്യേക പ്രോട്ടോകോൾ ഇല്ലെന്ന് സംസ്ഥാന പോലീസ് മേധാവിയും അറിയിച്ചിരുന്നു.
അതേ സമയം തിയറ്ററുകളിലുള്ള സിനിമകളെ മോശമാക്കാൻ ശ്രമിക്കുന്നുവെന്ന പരാതിയിൽ ആദ്യ കേസെടുത്തതിന് പിന്നാലെ ഹൈക്കോടതിയോട് നന്ദി പറഞ്ഞ് നിർമാതാക്കൾ. തോന്നിയത് പോലെ റിവ്യു നടത്തുന്നവർ സിനിമ വ്യവസായത്തെ തകർക്കുന്നുവെന്ന് നിർമാതാവ് ജി.സുരേഷ് കുമാർ രംഗത്ത് എത്തി.
അതേ സമയം വ്യൂ വഴി സിനിമയെ തകർക്കുന്നു എന്ന് പരാതി കിട്ടിയിട്ടുണ്ടെന്ന് മന്ത്രി സജി ചെറിയാൻ. റിലീസ് ചെയുന്നതിന് മുമ്പ് തന്നെ നെഗറ്റീവ് റിവ്യൂകൾ വരുന്നു. നെഗറ്റീവ് വരുന്നതോട് കൂടി കളക്ഷൻ കുറയുന്നു. വ്യവസായം നിലനിൽക്കണം എങ്കിൽ ചില നടപടികൾ എടുക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
ഇത് നമ്മുടെ മൗനരാഗത്തിലെ കല്ല്യാണിയല്ലെ?; ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ റംസായിയുടെ ബോള്‍ഡ് മേയ്ക്കോവര്‍
ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ്: 1986 മുതല്‍ ഇതുവരെ നടന്നത് എന്ത്.!