ദില്ലി: കൊവിഡ് 19 ബാധിതയായ ബോളിവുഡ് ഗായിക കനിക കപൂർ വിമാനത്താവളത്തിൽ വച്ച് സ്‌ക്രീനിംഗിന് വിധേയ ആയില്ലെന്ന് റിപ്പോർട്ട്. ലണ്ടനിൽ നിന്ന് തിരിച്ചെത്തിയ കനിക പരിശോധനാ സമയത്ത് വിമാനത്താവളത്തിലെ ശുചിമുറിയിൽ ഒളിച്ചിരിക്കുകയായിരുന്നെന്നും മാധ്യമപ്രവർത്തകയായ പൗലോമി സാഹാ ട്വീറ്റ് ചെയ്തു. 

തന്റെ സഹപ്രവർത്തകൻ നൽകിയ വിവരം എന്നു പറഞ്ഞാണ് പൗലോമി ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നത്. ഞായറാഴ്ചയാണ് കനിക ലണ്ടനിൽ നിന്ന് മടങ്ങിയെത്തിയത്. യാത്രയുടെ വിശദാംശങ്ങൾ വിമാനത്താവള അധികൃതരിൽ നിന്ന് മറച്ചുവച്ച കനിക പിന്നീട് ലഖ്‌നൗവിലെ     ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ താമസിച്ചു. നൂറോളം ആളുകൾ പങ്കെടുത്ത ഒരു പാർട്ടിയിലും തുടർന്ന് അവരെത്തി. യാത്രാവിവരം മറച്ചുവച്ച്, പരിശോധനയും നടത്താതെ പാർട്ടിക്ക് പോയ കനികയുടെ നടപടി കുറ്റകൃത്യമാണെന്നാണ് പൗലോമിയുടെ ആരോപണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തേണ്ടതാണെന്നും അവർ അഭിപ്രായപ്പെട്ടിട്ടുണ്ട്.

ഇന്നാണ് കനികയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. അവരുടെ കുടുംബാംഗങ്ങളെല്ലാം നിരീക്ഷണത്തിലാണ്. കനികയ്‌ക്കൊപ്പം താനും മകനും പാർട്ടിയിൽ പങ്കെടുത്തിരുന്നു എന്ന് ബിജെപി നേതാവ് വസുന്ധര രാജ സിന്ധ്യ പിന്നാലെ വെളിപ്പെടുത്തിയിരുന്നു. പാർട്ടിയിൽ നിരവധി ഉന്നതർ പങ്കെടുത്തിരുന്നെന്നാണ് വിവരം. ഇവർ ആരൊക്കെയാണെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. മുഴുവൻ ആളുകളെയും കണ്ടെത്തുന്നതും കനികയുടെ ഫ്്‌ളാറ്റ് ക്വാറന്റൈൻ ചെയ്യുന്നതും ശ്രമകരമായ ജോലിയാണെന്ന് ആരോഗ്യവിഭാഗം അഭിപ്രായപ്പെട്ടിരുന്നു.

Read Also: ബോളിവു‍ഡ് ഗായികയ്ക്ക് കൊവിഡ്

Read Also: കൊവിഡ് 19: ബോളിവുഡ് ഗായികയുടെ ആഡംബര വിരുന്നില്‍ പങ്കെടുത്തവര്‍ക്ക് ആശങ്ക