പോൾ ജോർജ് സംവിധാനം ചെയ്ത് ആൻ്റണി വർഗീസ് നായകനാകുന്ന കാട്ടാളൻ എന്ന ചിത്രത്തിൻ്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

ക്യൂബ്സ് എൻ്റർടൈൻമെൻ്റ്സിൻ്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച്, പോൾ ജോർജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന്‍റെ ഷൂട്ടിം​ഗ് നിരവധി സാഹസിക രം​ഗങ്ങളുടെ ചിത്രീകരണത്തോടെയാണ് പുരോ​ഗമിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ചിത്രീകരണത്തിനിടയില്‍ നിന്നുള്ള അത്തരം ചില കാഴ്ചകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. ഇടുക്കി ജില്ലയിലെ വനമേഖലയില്‍ നടന്ന ചിത്രീകരണത്തിന്‍റേതാണ് ഇത്.

ആക്ഷൻ രംഗങ്ങളിൽ അതീവ മികവ് പ്രകടിപ്പിക്കാറുള്ള യുവ നായകൻ ആൻ്റണി വർഗീസ് (പെപ്പെ) അഭിനയിക്കുന്ന രംഗത്തിൻ്റെ ഏതാനും ഭാഗങ്ങളാണ് ബിഹൈൻഡ് ദി സ്ക്രീൻ കാഴ്ചകളുടെ ഭാഗമായി പുറത്തുവിട്ടിരിക്കുന്നത്. ബി​ഗ് സ്ക്രീനിലെ വലിയ വെടിക്കെട്ടുകള്‍ക്ക് മുന്നോടിയായുള്ള ടെസ്റ്റ് ഡോസ് എന്ന രീതിയിലാണ് ഈ രം​ഗം അണിയറക്കാര്‍ അവതരിപ്പിച്ചിരിക്കുന്നത്. അവതരണത്തിൽ മലയാളി പ്രേഷകരെ വിസ്മയിപ്പിച്ച മാർക്കോയ്ക്ക് ശേഷം ക്യൂബ്സ് എൻ്റർടെയ്ന്‍മെന്‍റ് നിർമ്മിക്കുന്ന കാട്ടാളൻ പ്രേഷകരുടെ ഇടയിൽ ഇന്ന് ഏറെ പ്രതീക്ഷയുള്ള ചിത്രമായി മാറിയിട്ടുണ്ട്.

View post on Instagram

ഇന്ത്യയിലെയും വിദേശത്തെയും മികച്ച സാങ്കേതിക പ്രവർത്തകരും പ്രമുഖ താരങ്ങളും അണിനിരക്കുന്ന ചിത്രമാണ് കാട്ടാളൻ. തായ്ലന്‍ഡില്‍ ചിത്രീകരണം ആരംഭിച്ച ഈ സിനിമയുടെ ഷൂട്ടിം​ഗ് നൂറ് ദിവസത്തോളം നീണ്ടുനിൽക്കും. വലിയ മുതൽമുടക്കിൽ അണിയിച്ചൊരുക്കുന്ന ഈ ചിത്രത്തിൻ്റെ സംഭാഷണ രചയിതാവ് ആർ ഉണ്ണിയാണ്. ഇന്ത്യന്‍ സിനിമയിലെ മികച്ച സംഗീത സംഗീത സംവിധായകൻ അജനീഷ് ലോകനാഥാണ് സംഗീത സംവിധായകൻ. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് ബിനു മണമ്പൂർ, പ്രവീൺ എടവണ്ണപ്പാറ, പ്രൊഡക്ഷൻ കൺട്രോളർ ദീപക് പരമേശ്വരൻ, പിആര്‍ഒ വാഴൂർ ജോസ്.

Asianet News Live | Malayalam News Live | Breaking News Live | Kerala News Live | ഏഷ്യാനെറ്റ് ന്യൂസ്