തെന്നിന്ത്യൻ താരം ശോഭിത ധൂലിപാലയുടെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്ന പഴയ വീഡിയോ വീണ്ടും വൈറലാകുന്നു. കമ്മ്യൂണിസത്തെ കുറിച്ച് പറയുന്ന ശോഭിതയുടെ പഴയ വീഡിയോയാണ് എക്സ് അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വീണ്ടും ചർച്ചയാവുന്നത്. Sobhita Dhulipala on Communism

തെന്നിന്ത്യൻ പ്രേക്ഷകർക്ക് പ്രിയപ്പെട്ട താരമാണ് ശോഭിത ധൂലിപാല. ഹിന്ദി, തെലുങ്ക്, മലയാളം എന്നീ ഭാഷകളിൽ സജീവമായ തരാം വെബ് സീരീസുകളിലും മികച്ച പ്രകടനങ്ങൾ കൊണ്ട് ശ്രദ്ധ നേടാറുണ്ട്. മെയ്ഡ് ഇൻ ഹെവൻ, ബാർഡ് ഓഫ് ബ്ലഡ്, ദി നൈറ്റ് മാനേജർ തുടങ്ങീ വെബ് സീരീസുകളിലെ ശോഭിതയുടെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നടൻ നാഗ ചൈതന്യയുമായുള്ള വിവാഹത്തിന് പിന്നാലെ വലിയ രീതിയിലുള്ള സൈബർ ആക്രമണവും അധിക്ഷേപവും ശോഭിതയ്ക്ക് നേരിടേണ്ടി വന്നിരുന്നു. ഇപ്പോഴിതാ തന്റെ രാഷ്ട്രീയ നിലപാടുകളുടെ കുറിച്ച് ശോഭിത തുറന്നുപറയുന്ന പഴയ ഒരു വീഡിയോയാണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്.

'നിങ്ങളെക്കുറിച്ച് ആര്‍ക്കും അറിയാത്തൊരു രഹസ്യം പറയാമോ' എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു താരം. താൻ ഇടതുപക്ഷ ചിന്താഗതിയുള്ള വ്യക്തിയാണെന്നായിരുന്നു ശോഭിതയുടെ മറുപടി. 2018 ൽ ഒരു തെലുങ്ക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലായിരുന്നു ശോഭിതയുടെ പ്രതികരണം. "എനിക്ക് വളരെ ശക്തമായ രാഷ്ട്രീയ കാഴ്ചപ്പാടുകളുണ്ട്. ഇടതുപക്ഷ ചിന്താഗതിയുള്ള ലിബറല്‍ ആണ് ഞാന്‍. ഒരു നാള്‍ കമ്യൂണിസം വിജയിക്കും എന്നാണ് ഞാന്‍ കരുതുന്നത്." ശോഭിത പറയുന്നു.

അതേസമയം മലയാളത്തിൽ ഗീതു മോഹൻദാസ്- നിവിൻ പോളി ചിത്രം മൂത്തോനിൽ ശോഭിത ശക്തമായൊരു കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ദുൽഖർ സൽമാൻ ചിത്രം കുറുപ്പിലും ശോഭിത മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. ചീകട്ടിലോ എന്ന തെലുങ്ക് ചിത്രമാണ് ഈ വർഷം ശോഭിതയുടേതായി പുറത്തിറങ്ങിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്.

YouTube video player