പഠാന്‍റെ വിജയത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ മുതിര്‍ന്ന സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. 

മുംബൈ: കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബോളിവുഡ് കാത്തിരിക്കുകയാണ് ഇത്തരത്തില്‍ ഒരു ചിത്രത്തിനായി. റിലീസ് ദിനത്തില്‍ നിറയെ ഹൌസ്‍ഫുള്‍ ഷോകള്‍ കളിക്കുന്ന, ടിക്കറ്റ് ലഭ്യമല്ലാത്തതിനാല്‍ അഡീഷണല്‍ ഷോകള്‍ വേണ്ടിവരുന്ന ഒരു ചിത്രം. ബോളിവുഡിലെ ഹിറ്റ്മാന്‍ അക്ഷയ് കുമാറിനും മിസ്റ്റര്‍ പെര്‍ഫെക്ഷനിസ്റ്റ് ആമിര്‍ ഖാനുമൊന്നും സാധിക്കാതിരുന്ന കാര്യം യാഥാര്‍ഥ്യമാക്കിയിരിക്കുകയാണ് ബോളിവുഡിന്‍റെ കിംഗ് ഖാന്‍, സാക്ഷാല്‍ ഷാരൂഖ് ഖാന്‍. റിപബ്ലിക് റിലീസ് ആയി എത്തിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ തിരയടിയാണ് സൃഷ്ടിച്ചിരിക്കുന്നത്. 

ബോക്സ് ഓഫീസിലേക്ക് ഷാരൂഖിന്‍റെ വന്‍ തിരിച്ചുവരവായുമാണ് പലരും ഈ വിജയത്തെ കാണുന്നത്. അതേ സമയം ചിത്രത്തിന്‍റെ രണ്ടാം ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ബോക്സ്ഓഫീസ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശിന്‍റെ കണക്കുകള്‍ പ്രകാരം പഠാന്‍ റിപ്പബ്ലിക്ക് ദിനത്തില്‍ ഇന്ത്യന്‍ ബോക്സ്ഓഫീസില്‍ നിന്നും 70 കോടിക്ക് അടുത്താണ് നേടിയത്. ഒരു ഹിന്ദിചിത്രം ഒറ്റ ദിവസത്തില്‍ നേടുന്ന ഏറ്റവും കൂടിയ കളക്ഷനാണ് ഇത്. 

ഇതേ സമയം പഠാന്‍റെ വിജയത്തില്‍ അഭിപ്രായം പറഞ്ഞിരിക്കുകയാണ് ബോളിവുഡിലെ മുതിര്‍ന്ന സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. അടുത്തകാലത്തായി പലരും സ്ഥാപിക്കാന്‍ ശ്രമിച്ച നാല് കെട്ടുകഥകളെ പൊളിക്കുന്നതാണ് പഠാന്‍റെ വിജയം തകര്‍ക്കുന്നത് എന്നാണ് രാം ഗോപാല്‍ വര്‍മ്മ ട്വീറ്റിലൂടെ പറയുന്നത്. 

ഷാരൂഖിന്റെ സിനിമ തകർത്ത 4 മിത്തുകളെ കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. "1. ഒടിടി കാലത്ത് തിയേറ്റർ കളക്ഷൻ ഒരിക്കലും മികച്ചതായിരിക്കില്ല. 2. ഷാരൂഖ് ഒരു മങ്ങിയ താരമാണ് 3. ദക്ഷിണേന്ത്യയിലെ മസാല സംവിധായകരെപ്പോലെ ബോളിവുഡിന് ഒരിക്കലും ഒരു വലിയ ബ്ലോക്ക്ബസ്റ്റർ ഉണ്ടാക്കാൻ കഴിയില്ല 4. കെജിഎഫ് 2-ന്റെ ഒന്നാം ദിവസത്തെ കളക്ഷൻ തകർക്കാൻ വർഷങ്ങൾ എടുക്കും. പഠാന്‍ തകര്‍ത്ത മിത്തുകള്‍ ഇവയാണ് " രാം ഗോപാല്‍ വര്‍മ്മ ട്വിറ്ററില്‍ എഴുതി.

Scroll to load tweet…

2018-ലെ സീറോയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായി എത്തുന്ന ചിത്രമാണ് പഠാന്‍. യാഷ് രാജ് ഫിലിംസിന്റെ സ്പൈ യൂണിവേഴ്സിന്‍റെ ഭാഗമായ ചിത്രം ഒരു ആക്ഷൻ ത്രില്ലറാണ്. സിദ്ധാർത്ഥ് ആനന്ദാണ് പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത്. ജോൺ എബ്രഹാം ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുമ്പോള്‍, ദീപിക പാദുകോണ്‍ നായികയായി എത്തുന്നു. വിശാല്‍ ശേഖറാണ് സംഗീത സംവിധാനം. 

"പഠാന്‍റെ പേര് ഇന്ത്യന്‍ പഠാന്‍ എന്ന് വേണമായിരുന്നു" ; ഷാരൂഖിന്‍റെ പടം ഓടുന്നത് പത്ത് കൊല്ലത്തിന് ശേഷം: കങ്കണ

സല്‍മാന്‍ മാത്രമല്ല, ഷാരൂഖിന്‍റെ പഠാന് ഒരു ആമിര്‍ ഖാന്‍ കണക്ഷനും ഉണ്ട്.!