കൊച്ചി:നടന്‍ ഷെയ്ന്‍ നിഗത്തിന് നിര്‍മ്മാതാക്കളുടെ സംഘടന സിനിമയില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്തിയ സംഭവത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഷെയ്‌നിന്‍റെ കുടുംബം അഭിനേതാക്കളുടെ സംഘടനയായ അമ്മയ്ക്ക് കത്ത് നൽകി. പ്രശ്നത്തിൽ ഇടപെടണം എന്നാവശ്യപ്പെട്ടാണ് അമ്മ ഭാരവാഹികൾക്ക് കുടുംബം കത്ത് നൽകിയത്. ഷെയ്ൻ നിഗം ആവശ്യപ്പെട്ടാൽ വിലക്കുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടുമെന്ന് അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബു നേരത്തെ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. .
'സിനിമാ മേഖലയിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പലര്‍ക്കും അറിയാം, പുറത്ത് പറയുന്നില്ലെന്നേയുള്ളു': ഇടവേള

അമ്മയിലെ അംഗത്തെ സംഘടന സംരക്ഷിക്കുമെന്നും അതുകൊണ്ടാണ് ഈ വിഷയത്തില്‍ നേരത്തെ ഒരു കരാര്‍ ഉണ്ടാക്കിയതെന്നും എന്നാല്‍ പുതിയ വിലക്കുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ അമ്മയുടെ ഇടപെടല്‍ ഷെയ്ന്‍ ആവശ്യപ്പെട്ടില്ലെന്നും ഇടവേള ബാബു കൂട്ടിച്ചേര്‍ത്തു. 

ഷെയ്ന് തൊഴിൽ ചെയ്യാനുള്ള അവസരം ഇല്ലാതാക്കാൻ ശ്രമിക്കില്ല. ഷെയ്‌നിന്റെ ഭാഗത്തു തെറ്റുണ്ടെന്ന് മനസിലാക്കുന്നു. പുതിയ നടനെ സംബന്ധിച്ച് ഏഴ് കോടി രൂപ മടക്കി നൽകുക ബുദ്ധിമുട്ടാണെന്നുമായിരുന്നു പ്രതികരണം. 

സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം അന്വേഷിക്കാൻ ഒരുങ്ങി സർക്കാർ

എന്നാല്‍ അതേസമയം ഷെയിന്‍ നിഗം തലമൊട്ടയടിച്ചത് ശരിക്കും  തോന്നിവാസമാണന്നും അമ്മ പിന്‍തുണക്കില്ലെന്നും വ്യക്തമാക്കി അമ്മയുടെ മറ്റൊരു ഭാരവാഹിയായ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ രംഗത്തെത്തി. പുതുമുഖ സംവിധായകനെ കണ്ണീരിലാഴ്ത്തിയ അച്ചടക്കമില്ലാത്തവരെ അമ്മയ്ക്ക് പിന്‍തുണക്കാനാവില്ല. സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്‍റെ ഉപയോഗം കൂടുതലാണന്നും പോലീസും എക്സൈസും ഷാഡോ പൊലീസിന്‍റെ സഹായത്തോടെ പരിശോധിക്കണമെന്നും അഹങ്കരിച്ചാല്‍ സിനിമയില്‍ പുറത്ത് പോകുമെന്ന ചിന്ത വേണമെന്നും അദ്ദേഹം പറഞ്ഞു

ഷെയ്ൻ നിഗമിന് വിലക്ക്; ഏഴ് കോടി നഷ്ടപരിഹാരം നൽകാതെ അഭിനയിപ്പിക്കില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന