ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മസ്താനി വിവാഹ വാർത്ത അറിയിച്ചത്.
നടിയും മോഡലും സോഷ്യൽ മീഡിയ താരവുമായ 'മസ്താനി' എന്നറിയപ്പെടുന്ന നന്ദിത ശങ്കര വിവാഹിതയായി. ഗായകനും സൗണ്ട് എഞ്ചിനീയറുമായ റോഷൻ ആണ് വരൻ. ആന്റണി വർഗീസ് പെപെ നായകനായി എത്തിയ ഓ മേരി ലൈല എന്ന ചിത്രത്തിൽ മലയാള സിനിമയിൽ നേരത്തെ മസ്താനി അരങ്ങേറ്റം കുറിച്ചിരുന്നു. മേക്കപ്പ് ആർട്ടിസ്റ്റായും മസ്താനി സജീവമാണിപ്പോൾ.
ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സ്റ്റോറിയിലൂടെയാണ് മസ്താനി വിവാഹ വാർത്ത അറിയിച്ചത്.